ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തീരുമാനിച്ചു: യുഡിടിഎഫ്
1572220
Wednesday, July 2, 2025 6:11 AM IST
കൊല്ലം: ഒന്‍പതിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയപ്പിക്കുവാന്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ഫെഡറേഷൻജില്ലാ നേതൃയോഗം തീരുമാനിച്ചു. മൂന്ന് ,നാല് തീയതികളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിടിഎഫ് നേതൃയോഗങ്ങള്‍ കൂടുവാനും ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം ഏഴിന് പന്തം കൊളുത്തി വിളംബരജാഥ നടത്തുവാനും തീരുമാനിച്ചു.
പണിമുടക്ക് ദിവസം എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പ്രകടനവും പൊതുസമ്മേളനവും നടത്തും. ഒന്‍പതിന് ചിന്നക്കടയില്‍ നടക്കുന്ന റാലിയുടെ സമാപന സമ്മേളനം യുടിയുസി അഖിലേന്ത്യ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യും.
യുഡിടിഎഫ് ജില്ലാ ചെയര്മാന് എ.കെ.ഹഫീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, കെ.ജി.തുളസീധരന്‍ (ഐഎന്‍ടിയുസി), ഇടവനശേരി സുരേന്ദ്രന്, കുരീപ്പുഴ മോഹനന്,
അജിത് അനന്ദകൃഷ്ണന് (യുടിയുസി), കുരീപ്പുഴ ഷാനവാസ് (കെടിയുസി), അജിത് കുരീപ്പുഴ (ടിയുസിസി), താഷ്കന്റ്(എസ്ടിയു), ജമീര്‍ലാല്‍ (കെടിയുസി ജേക്കബ്) എന്നിവര്‍ പ്രസംഗിച്ചു.