വിജ്ഞാനോത്സവം സംഘടിപ്പിച്ചു
1572234
Wednesday, July 2, 2025 6:23 AM IST
ചവറ : ബിജെഎം ഗവ. കോളജിൽ നാലുവർഷ ബിരുദ കോഴ്സിന് ചേർന്ന നവാഗതർക്ക് പ്രവേശനോത്സവമായ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളജ് തല ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ജോളി ബോസ് അധ്യക്ഷനായി.
നാലു വർഷ ബിരുദ കോഴ്സി ന്റെ പ്രത്യേകതകൾ, സ്കോളർഷിപ്പുകൾ, അനുബന്ധ പഠന - പഠനേതര പ്രവർത്തനങ്ങളെ സംബന്ധിച്ച് ഡോ. ജോളി ബോസ് വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ ഡോ. ജി.ഗോപകുമാർ, അലോമിനി അസോസിയേഷൻ പ്രസിഡന്റ് സി. പി സുധീഷ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് സി.പി ഉണ്ണിക്യഷ്ണൻ,
സൂപ്രണ്ട് ജെ. ജലീൻ ഖാൻ, വൈസ് പ്രിൻസിപ്പാൾ ഡോ. മിനി ബാബു , പി. ടി. എ സെക്രട്ടറി പി. ലൈജു, ഐ ക്യൂ എ സി കോ ഓർഡിനേറ്റർ എ. അഭിലാഷ്, നാക് കോഡിനേറ്റർ ഡോ. വിഷ്ണുനമ്പൂതിരി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആസിഫ്, എഫ് വൈ യു ജി പി കോഡിനേറ്റർ ഡോ. അഭിലാഷ് കുമാർ, കൺവീനർ പ്രഫ ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ 300ൽപ്പരം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ പരിപാടിക്ക് നേതൃത്വം നൽകി.