പേവിഷബാധ; ബോധവത്കരണ ക്ലാസ് നടത്തി
1572240
Wednesday, July 2, 2025 6:32 AM IST
ചോഴിയക്കോട്: പേവിഷബാധയ്ക്കെതിരേ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന ബോധവത്ക്കരണ കാമ്പയിൻ കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ചു.
മൃഗങ്ങളുടെ കടിയോ, മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തി െ ന്റ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുളത്തൂപ്പുഴ സിഎച്ച്സിയിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എൻ. നസീംഖാൻ, വി.എസ്.പ്രദീപ് എന്നിവർ കുട്ടികള്‍ക്ക് ക്ലാസെടുത്തു.
പേവിഷബാധ പ്രതിരോധ ബോധവത്കരണ പ്രതിജ്ഞയിൽ വിദ്യാർഥികളും ജീവനക്കാരും പങ്കാളികളായി. സ്കൂൾ മാനേജർ എസ്. ഷാഹിർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ, എൻ എസ് എസ് പ്രോഗ്രം ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ നായർ, എം സി ആർ.ടി.രമേശ്, അധ്യാപകൻ എച്ച്. ഹസൈൻ എന്നിവർ ബോധവത്കരണ കാമ്പയിന് നേതൃത്വം നൽകി.