‘കണക്ട് ’കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ് വിതരണം
1572224
Wednesday, July 2, 2025 6:11 AM IST
കുണ്ടറ : പി.സി.വിഷ്ണുനാഥ് എംഎൽഎ എല്ലാവർഷവും നടത്തിവരാറുള്ള ‘കണക്ട്’കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ്' ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മുളവന പവിത്രം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി.
കുണ്ടറ നിയോജകമണ്ഡലത്തിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കേരള സിലബസിൽ ഫുൾ എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ച വിദ്യാർഥികളെയാണ് അവാർഡിന് പരിഗണിച്ചത്.