ഡോക്ടേഴ്സ് ദിനം; സ്റ്റെതെസ്കോപ്പിന്റെ മാതൃക തീർത്ത് ഗവ.ടിടിഐയിലെ വിദ്യാർഥികൾ
1572231
Wednesday, July 2, 2025 6:23 AM IST
കൊല്ലം: ഡോക്ടേഴ്സ് ദിനത്തിൽ കൂറ്റൻ സ്റ്റെതെസ്കോപ്പിന്റെ മാതൃക തീർത്ത് ഗവ.ടി ടി ഐയിലെ വിദ്യാര്‍ഥികൾ.
‘കരുതലിനൊരാദരം' എന്ന പരിപാടിയിൽ ടിടിഐ പ്രിൻസിപ്പൽ ഇ.ടി.സജി ഡോക്ടേഴ്സ് ദിന സന്ദേശം നൽകി.
ദിനാചരണത്തി െ ന്റ ഭാഗമായി ഡോക്യുമെന്ററി പ്രദർശനം, സെമിനാർ എന്നിവ നടന്നു. വ്യക്തിഗത ജീവിതത്തിനും സമൂഹത്തിനും ഡോക്ടർമാർ നൽകുന്ന സംഭാവനകൾ തിരിച്ചറിയുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, മഞ്ജുള, ജെ.നീന, എസ്.പ്രേമ എന്നിവർ നേതൃത്വം നൽകി.