കെഎസ്എസ്പിഎ ധർണ നടത്തി
1572245
Wednesday, July 2, 2025 6:32 AM IST
ചടയമംഗലം : പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ഡി ആർ കുടിശിക മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, മെഡിസെപ് പരിഷ്കരിക്കുക, തുടങ്ങിയ അവകാശ നിഷേധങ്ങൾക്കെതിരെ കെഎസ്എസ്പിഎ ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം സബ്ട്രഷറിയുടെ മുൻപിൽ ധർണയും പ്രകടനവും നടത്തി.
സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പട്ടരുവിള വിജയൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ചിതറ നിസാം, ട്രഷറർ സുദർശനൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. ഒ. പാപ്പച്ചൻ, എച്ച്. നാസർ, ജവഹർ അലിഖാൻ, വടക്കതിൽ സലീം, വി. ചന്ദ്രമോഹനൻ, ജേക്കബ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.