മൈലക്കാട് യുപിഎസിൽ ഡോക്ടർമാരെ ആദരിച്ചു
1572534
Thursday, July 3, 2025 5:52 AM IST
കൊട്ടിയം: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മൈലക്കാട് പഞ്ചായത്ത് യു പിഎസിൽ വിവിധ പരിപാടികൾ നടന്നു. ആദിച്ചനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ജിത വിജയൻ ,ഡോ. അഖില എന്നിവരെ കുട്ടികൾ ആദരിച്ചു.
വിദ്യാർഥിയിൽ നിന്നും ഒരു ഡോക്ടറിലേക്കുള്ള വഴി എന്ന വിഷയത്തിൽ കുട്ടികൾ ഡോക്ടറുമാരുമായി അഭിമുഖം നടത്തി.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രസാദ് കർമ ഗീതു,രത്നാകരൻ, ജ്യോതി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.