കുമ്മിളിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
1572531
Thursday, July 3, 2025 5:52 AM IST
ചടയമംഗലം: കുമ്മിളിൽ കഞ്ചാവു മായി പ്രതി പിടിയിൽ .കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മങ്കാട് സച്ചിൻ നിവാസിൽ സച്ചിനെ (31) അറസ്റ്റ് ചെയ്തു.
മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച്നാളുകളായി സന്ധ്യ സമയങ്ങളിൽ പ്രതിയും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവ് കച്ചവടവും ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത് .
അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിൽക്കുന്ന തായിരുന്നു ഇവരുടെ രീതി .സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട് .വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും.
പ്രിവന്റീവ് ഓഫീസർമാരായ സനിൽകുമാർ, ബിനേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, ബിൻസാഗർ, ശ്രേയസ് ഉമേഷ്, നിഷാന്ത്, ജെ.ആർ.സാബു, ലിജി എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.