സൗജന്യ തൊഴിൽ പരിശീലനം ഉദ്ഘാടനം ചെയ്തു
1572519
Thursday, July 3, 2025 5:37 AM IST
ചാത്തന്നൂർ: അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു, കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജൻശിക്ഷൺ സൻസ്ഥാന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന്റെ 15-ാമത് ബാച്ചിന്റെ ഉദ്ഘാടനം കൊല്ലം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു.
സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ബി. പ്രേമാനന്ദിനെ ചടങ്ങിൽആദരിച്ചു. തൊഴിൽ പരിശീലനം നേടി സംരംഭകരായി മാറുന്ന സ്ത്രീകൾ സാമ്പത്തിക ഉന്നമനം നേടുന്നതോടൊപ്പം കൂടുതൽ ശാക്തീകരിക്കപ്പെടുകയാണെന്ന് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു.
അറിവ് പ്രസിഡന്റ് ബി.സജൻലാൽ അധ്യക്ഷത വഹിച്ചു .ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ വി.കെ.സിന്ധു സൗജന്യ തൊഴിൽ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫിസർ പി.ജയകൃഷ്ണൻ, അറിവ് ജനറൽ സെക്രട്ടറി ജി. ഹസ്താമലകൻ , ഡോ. ആർ. ബിനോയ് , പോളയിൽ രാമചന്ദ്രൻ പിള്ള, പി.എസ്.സരളകുമാരി, ഡോ. ടി.ജെ. അജിത്ത് എന്നിവർ പ്രസംഗിച്ചു.