ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ധ്യാത്മിക ​ പാ​രാ​യ​ണ മ​ൽ​സ​രം ന​ട​ന്നു
Monday, April 22, 2019 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ മേടതിരുവാതിര ഉ​ത്സവ​ത്തോ​ട​നു​ബ​ന്ധി​ച്ചു ആ​ധ്യാ​ത്മി​ക പാ​രാ​യ​ണ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ആ​ധ്യാ​ത്മി​ക പാ​രാ​യ​ണം മ​ത്സ​രം രാ​വി​ലെ പ​ത്തിന് കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം​ ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് ജ​സ്റ്റി​സ് ​രാ​ജ​പ്പ​ൻ​നാ​യ​ർ എം ​ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ​ഘാ​ട​നം ചെ​യ്തു.

ശ്രീ​മ​ത് ഭ​ഗ​വ​ത്ഗീ​താ പാ​രാ​യ​ണം(​അ​ക്ഷ​ര ബ്ര​ഹ്മ​യോ​ഗം), ല​ളി​താ​സ​ഹ​സ്ര​നാ​മ​സ്തോ​ത്രം, ജ്ഞാ​ന​പ്പാ​ന മ​നഃ​പാ​ഠം ചൊ​ല്ല​ൽ എ​ന്നിങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സ​ംഘടി​പ്പി​ച്ച​ത്. എ​ൽ പി, ​യൂ പി , ​പൊ​തു​വി​ഭാ​ഗ​മാ​യി മ​ത്സ​ര​ങ്ങ​ളി​ൽ ധാ​രാ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കാ​ഷ് അ​വാ​ർ​ഡും വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

ആ​ധ്യാ​ത്മി​ക പാ​രാ​യ​ണ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്ത​ക​ളാ​യി മോ​ഹ​ന​ൻ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, വി​വേ​ക് ഉ​ജ്വ​ൽ​ഭാ​ര​തി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പു​ഷ്പ​കു​മാ​ർ, മു​ക​ളു​വി​ള അ​നി​ൽ​കു​മാ​ർ, തേ​മ്പ്ര വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.