സാ​മൂ​ഹി​ക വി​രു​ദ്ധാ​ക്ര​മ​ണം; നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Monday, April 22, 2019 11:10 PM IST
ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വീ​ട് ക​യ​റി അ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് ന​ടു​വ​ത്ത് ചേ​രി വ​ട്ട​ത്തോ​ടി വീ​ട്ടി​ല്‍ ച​ന്ദു (42), ഭാ​ര്യ മി​നി (37), ബ​ന്ധു​ക്ക​ളാ​യ സ​ര​സ്വ​തി (41), രാ​മ​ച​ന്ദ്ര​ന്‍ (50) എ​ന്നി​വ​ര്‍​ക്ക് അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ പ്ര​ദേ​ശ​ത്തെ ക്ഷേ​ത്രോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടി​ന്‍റെ പു​റ​ത്ത് നി​ന്ന് ച​ന്ദു​വും ബ​ന്ധു​ക്ക​ളും ഉ​ത്സ​വം ക​ണ്ട​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ല്‍ നാ​ല് പേ​ര​ട​ങ്ങു​ന്ന സം​ഘം ജാ​തി​പ്പേ​ര് പ​റ​ഞ്ഞ് ക​ളി​യാ​ക്കി വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.