വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍; ര​ണ്ടു കേ​ന്ദ്ര​ങ്ങ​ള്‍
Wednesday, May 22, 2019 10:32 PM IST
കൊ​ല്ലം: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ള്‍, തേ​വ​ള്ളി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍.
ച​വ​റ, പു​ന​ലൂ​ര്‍, ച​ട​യ​മം​ഗ​ലം, കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ സെ​ന്‍റ് അ​ലോ​ഷ്യ​സി​ലും കു​ണ്ട​റ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ത് തേ​വ​ള്ളി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലു​മാ​ണ് എ​ണ്ണു​ക​യെ​ന്ന് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​റി​യി​ച്ചു.
രാ​വി​ലെ 6.30ന് ​സ്‌​ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ക്കും. എ​ല്ലാ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ 15 കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 14 ടേ​ബി​ളു​ക​ള്‍​ക്ക് ഓ​രോ​ന്നും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ടേ​ബി​ളി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് അ​നു​വാ​ദം. കൂ​ടാ​തെ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൗ​ണ്ടിം​ഗ് ഹാ​ളി​ല്‍ 10 കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രെ​യും നി​യോ​ഗി​ക്കാം; എ​ട്ടു കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളി​ല്‍ ഒ​ന്ന് വീ​തം, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ മു​മ്പാ​കെ ഒ​ന്ന്, സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ ഇ​ല​ക്‌​ട്രോ​ണി​ക് വെ​രി​ഫി​ക്കേ​ഷ​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്താ​വു​ന്ന​ത്.
ഓ​രോ റൗ​ണ്ടും വോ​ട്ടെ​ണ്ണി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷന്‍റെ സു​വി​ധ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്ക് ഉ​ള്‍​ക്കൊ​ള്ളി​ച്ച ശേ​ഷ​മാ​കും അ​ടു​ത്ത റൗ​ണ്ട് എ​ണ്ണു​ക. 30 മി​നു​ട്ടാ​ണ് ഓ​രോ റൗ​ണ്ടും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യം.
സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്യു ​ആ​ര്‍ കോ​ഡ് പ്രീ-​കൗ​ണ്ടിം​ഗ് ന​ട​ത്തും. കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​ണി​ത്. സ​ര്‍​വീ​സ് വോ​ട്ടു​ക​ളും സ്‌​കാ​ന്‍ ചെ​യ്യു​ന്നു​ണ്ട്. അ​ഞ്ചു മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​തു പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യം.
വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​വ സൂ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്തു​ള്ള റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.