ആധുനിക ആംബുലൻസ് ഉദ്ഘാടനം ചെയ്തു
Saturday, July 13, 2019 12:03 AM IST
പ​ത്ത​നാ​പു​രം: മി​ക്ക ബാ​ങ്കു​ക​ള്‍​ക്കും പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ആ​ര്‍​ത്തി​യാ​ണെ​ന്നും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളാ​ണ് സാ​ധാ​ര​ണ​ക്കാ​രെ എ​റെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.​പ​ത്ത​നാ​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​രം​ഭി​ച്ച ആ​ധു​നി​ക ആം​ബു​ല​ൻ​സി​ന്‍റെ ഉദ്്‍​ഘാ​ട​നം നി​ര്‍​വ​ഹിച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തെ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്.​ സാ​ധാ​ര​ണ​ക്കാ​ര്‍ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​നു ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ഐ ​അ​ബ്ദു​ൽ സ​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ച്ച് ന​ജീ​ബ് മു​ഹ​മ്മ​ദ്, കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡന്‍റ് ബി ​അ​ജ​യ​കു​മാ​ർ, എം. ​മീ​രാ പി​ള്ള, എ​ൻ ജ​ഗ​ദീ​ശ​ൻ, സി ​ആ​ർ ന​ജീ​ബ്, എം.​ജി​യാ​സു​ദ്ദീ​ൻ,അ​ൻ​സാ​ർ‍ ,സി.​ആ​ര്‍.​ന​ജീ​ബ്,എ​സ് ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത വാ​ഹ​നം പ​ത്ത​നാ​പു​രം എംഎ​ല്‍​എ.​കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ ഓ​ടി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.