ഷേ​ക് റം​ജാ​ൻ ഒ​റീ​സ​യ്ക്ക് മ​ട​ങ്ങി
Monday, July 22, 2019 12:42 AM IST
കൊ​ല്ലം: മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ ഷേ​ക് റം​ജാ​ൻ (37) മാ​താ​വ് ഗു​ൽ​സ​ൺ ബീ​വി​യോ​ടും സ​ഹോ​ദ​ര​ൻ ഗു​ലാം ന​ബി​ക്കും ഒ​പ്പം ഒ​റീ​സ​യി​ലേ​യ്ക്ക് യാ​ത്ര​യാ​യി. ഒ​റീ​സ​യി​ലെ കു​ർ​ദാ ജി​ല്ല​യി​ലെ ഭു​വ​നേ​ശ്വ​റി​ന് സ​മീ​പ​ത്തെ സു​ന്ദ​ർ​പാ​ടാ ഗ്രാ​മ​ത്തി​ലെ പൂ​ർ​ണാ മ​സ്ജി​ദി​ന് സ​മീ​പ​മാ​ണ് റം​ജാ​ന്‍റെ വീ​ട്.

2010 ജൂ​ൺ 16ന് ​അ​ഞ്ചാ​ലും​മൂ​ട് പ​ന​യം മു​ക്കി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഷേ​ക് റം​ജാ​നെ എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ പ​രി​ച​ര​ണ​ത്തി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ചി​കി​ത്സ​യു​ടെ​യും ഫ​ല​മാ​യി റം​ജാ​ൻ മാ​ന​സി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ആ​സ്പൈ റിം​ഗ് ലീ​വ്സ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി മ​നീ​ഷ് ആ​ണ് റം​ജാ​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ഷേ​ക് റം​ജാ​ൻ 11 വ​ർ​ഷം മു​ന്പാ​ണ് വീ​ട് ഉ​പേ​ക്ഷി​ച്ച് പോ​യ​ത്. മാ​ന​സി​ക രോ​ഗ​ത്തി​ന് വീ​ട്ടു​കാ​ർ പാ​ര​ന്പ​ര്യ ചി​കി​ത്സ​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. 15 വ​യ​സി​ൽ ഒ​രി​ക്ക​ൽ നാ​ടു​വി​ട്ടു​പോ​യ​പ്പോ​ൾ റം​ജാ​നെ ബീ​ഹാ​റി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പി​താ​വ് ത​ജ്ബു​ൽ റ​ഹു​മാ​നും സ​ഹോ​ദ​രി രേ​ഷ്മാ ബീ​ഗ​വും ഷേം​ക് റം​ജാ​ൻ വീ​ട്ടി​ൽ എ​ത്തു​ന്ന​തും പ്ര​തീ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ബാ​ബു എ​ന്ന പേ​രി​ലാ​ണ് യു​വാ​വ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. റം​ജാ​നെ എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് യാ​ത്ര​യ​യ​ച്ചു.