ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ക്രൂ​രമ​ർ​ദനം
Wednesday, August 14, 2019 11:02 PM IST
കൊല്ലം: പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യ്ക്ക് ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ക്രൂ​രമ​ർ​ദനം. കൊ​ല്ലം രാ​മ​ൻ​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. യു​വ​തി​യെ അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
രാ​മ​ൻ​കു​ള​ങ്ങ​ര ടാ​ഗോ​ർ ന​ഗ​റി​ൽ ഒന്പത് മാ​സം ഗ​ർ​ഭി​ണി​യാ​യ ആ​ശാ ദേ​വി​യെ​യാ​ണ് ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ അ​നീ​ഷ് വീ​ട്ടി​ൽ ക​യ​റി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.​
തി​ങ്ക​ളാ​ഴ്ച അ​ർ​ധരാ​ത്രി​യി​ലും ചൊ​വാ​ഴ്ച രാ​വി​ലെ​യു​മാ​ണ് മ​ർ​ദ​നം ന​ട​ന്ന​ത്.​ ആ​ശാ ദേ​വി​യും ആ​റ് വ​യ​സു​ള്ള മ​ക​ളും പ്രാ​യ​മാ​യ മാ​താ​വും മാ​ത്ര​മു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം.​ മ​ദ്യ​ത്തി​ന്‍റേയും ക​ഞ്ചാ​വി​ന്‍റേ​യും അ​ടി​മ​യാ​യ ഇ​യാ​ൾ വീ​ട്ടി​ൽ ഇ​രു​ന്ന് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ആ​ശ​യെ മ​ർ​ദി​ച്ച​തെന്ന് പോലീസ് പറഞ്ഞു.
മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ശാ ദേ​വി​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ർ​ദി​ച്ച ശേ​ഷം ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളിയ​തോ​ടെ വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ആ​ശ ബോ​ധ​ര​ഹി​ത​യാ​വു​ക​യാ​യി​രു​ന്നു. ​മ​ർ​ദന​ത്തി​ൽ അ​ടി​വ​യ​റ്റി​ൽ പ​രു​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന​തോ​ടെ ആ​ശ​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത ആ​ശാദേ​വി​യു​ടെ അ​മ്മ​യെ​യും ഇ​യാ​ൾ മ​ർ​ദി​ച്ച​താ​യി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നും മു​മ്പും പ​ല ത​വ​ണ ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ അ​നീ​ഷ് സ​ഹോ​ദ​ര​ര​ൻ അ​രു​ണി​നെ​യും ഭാ​ര്യ ആ​ശാ ദേ​വി​യെ​യും മ​ർ​ദി​ച്ചി​രു​ന്നു​വ​ത്രേ കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സി​ലും, വ​നി​താ സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​നീ​ഷ് ഒ​ളി​വി​ലാ​ണ്.​ ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.