ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​. ​ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കി
Wednesday, August 14, 2019 11:30 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്ര​ള​യ ദു​രി​ത​ത്തി​ൽപെ​ട്ട​വ​ർ​ക്ക് ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല അം​ഗ​ങ്ങ​ളി​ൽ നി​ന്നും​ശേ​ഖ​രി​ച്ച​ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ​സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ച്ചു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ യൂ​ണി​റ്റു​ക​ളും ദു​രി​താ​ശ്വാ​സസ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന എ​കെപിഎ സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ​നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യം ദു​രി​താ​ശ്വാ​സ ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ സ​ഹാ​യം എ ​കെ പി ​എ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ തു​ള​സീ​ധ​ര​ൻ പി​ള്ള​ക്ക് കൈ​മാ​റി.