നെഹ്റുവിന്‍റെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി​യേ​റു​ന്നു: മ​ന്ത്രി
Friday, August 16, 2019 10:34 PM IST
കൊല്ലം: നെ​ഹ്‌​റു​വി​ന്‍റെ ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് പ്ര​സ​ക്തി ഏ​റി​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി കെ ​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത​നി​ര​പേ​ക്ഷ​മാ​യ സാ​മൂ​ഹ്യ​ക്ര​മ​ത്തി​ല്‍ നി​ന്നു​കൊ​ണ്ടേ സോ​ഷ്യ​ലി​സ്റ്റ് വ്യ​വ​സ്ഥ കെ​ട്ടി​പ്പടു​ക്കാ​നാ​കൂ​വെ​ന്ന കാ​ഴ്ച്ച​പ്പാ​ടാ​ണ് നെ​ഹ്‌​റു മു​ന്നോ​ട്ട് വ​ച്ച​ത്. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ പെ​രു​കു​ന്ന പു​തി​യ കാ​ല​ത്ത് ശാ​സ്ത്ര​ബോ​ധം വ​ള​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച നെ​ഹ്‌​റു​വി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

വ​ര്‍​ഗീ​യ ചേ​രി​തി​രി​വു​ക​ളും സം​ഘ​ര്‍​ഷ​ങ്ങ​ളും രാ​ജ്യ​ത്ത് വ​ള​രു​വാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മെ​ന്ന ന​മ്മു​ടെ പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്ക​ണം. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ല്‍ മൂ​ല്യ​ങ്ങ​ള്‍​ക്ക് നേ​രെ ഉ​യ​രു​ന്ന ഏ​ത് ഭീ​ഷ​ണി​യെ​യും ചെ​റു​ത്തു തോ​ല്‍​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം മു​മ്പി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ്ര​ള​യ​ക്കെ​ടു​തി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന അ​ന്ധ​മാ​യ വി​ക​സ​ന​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ണം. പ്ര​കൃ​തി ചൂ​ഷ​ണം ഇ​ന്ന് പാ​ര​മ്യ​ത​യി​ലാ​ണ്. മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ല്‍​പ്പി​ന് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് നാം ​ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രേ​ഡി​ല്‍ മ​ന്ത്രി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫ്, റൂ​റ​ല്‍ എ​സ് പി ​ഹ​രി​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ചു. മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര ബാ​ബു സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ പ​ങ്കു​പ്പി​ള്ള, ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

എ​ആ​ര്‍- ലോ​ക്ക​ല്‍ - വ​നി​ത പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ള്‍, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ്, അ​ഗ്നി​ര​ക്ഷാ​സേ​ന, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്, എ​ന്‍ സി ​സി, സ്‌​കൗ​ട്ട്, ജെ ​ആ​ര്‍ സി, ​ഗൈ​ഡ്‌​സ്, സ്റ്റു​ഡ​ന്‍റ്‌​സ് ഹെ​ല്‍​ത്ത് കേ​ഡ​റ്റ്, വി​വി​ധ ബാ​ന്‍റ് സം​ഘ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ലാ​റ്റൂ​ണു​ക​ളാ​ണ് അ​ണി​നി​ര​ന്ന​ത്. ചാ​ത്ത​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി ​എ​സ് പ്ര​ദീ​പ് കു​മാ​ര്‍ ആ​യി​രു​ന്നു പ​രേ​ഡ് ക​മാ​ണ്ട​ര്‍. ബാ​ലി​കാ മ​റി​യം, ഗ​വ എ​ച്ച് എ​സ് വ​ള്ളി​ക്കീ​ഴ്, വി​മ​ല​ഹൃ​ദ​യ ഐ​സിഎ​സ് ഇ ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ ഡി​സ് പ്ലേ ​അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, ഗ​വ ടി ​ടി ഐ ​കൊ​ല്ലം തു​ട​ങ്ങി​യ​വ​ര്‍ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

സാ​യു​ധ സേ​നാ​പ​താ​ക നി​ധി​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം വി​മ​ല​ഹൃ​ദ​യ കോ​ണ്‍​വ​ന്‍റ് എ​ച്ച് എ​സ് എ​സും വി​ദ്യാ​ഭ്യാ​സേ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​രം കെ ​എംഎം​എ​ല്ലും മ​ന്ത്രി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. വി​വി​ധ പ്ലാ​റ്റൂ​ണു​ക​ള്‍​ക്കും മ​ന്ത്രി മൊ​മെ​ന്റോ​ക​ള്‍ സ​മ്മാ​നി​ച്ചു. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​യി​രു​ന്നു ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

എംപിമാരായ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കെ ​സോ​മ​പ്ര​സാ​ദ്, എം ​നൗ​ഷാ​ദ് എം എ​ല്‍ എ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​രാ​ധാ​മ​ണി, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, അ​സി​സ്റ്റ​ന്‍റ് കള​ക്ട​ര്‍ മാ​മോ​നി ഡോ​ലെ, എ​ഡിഎം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.