മ​ന്ത്രി ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ട​തി​ന് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ; പ്ര​തി​ഷേ​ധം
Friday, August 16, 2019 11:30 PM IST
ശാ​സ്താം​കോ​ട്ട: സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ മ​ന്ത്രി ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ട്ടെ​ന്ന പേ​രി​ൽ മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യി​ൽ പോ​ലീ​സ് സേ​ന​യ​യ്ക്കു​ള്ളി​ൽ പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ ശൂ​ര​നാ​ട് മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ച​ക്കു​വ​ള്ളി മ​യ​ത്തും ക​ര​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ 10 മി​നി​റ്റോ​ളം ഗ​താ​ഗ​ത​കു​രു​ക്കി​ൽ​പ്പെ​ട്ടു. ഇ​വി​ടെ വി​വാ​ഹം ന​ട​ന്ന​തി​നാ​ലാ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​യ​ത്.
ഇ​തി​ന്‍റെ തൊ​ട്ടു പി​റ​കെ ശു​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നേ​യും സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ൻ​റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ര​ണം കാ​ണി​ക്കാ​തെ​യാ​ണ് സ​സ്പെ​ൻ​റ് ചെ​യ്ത​ത്.
എ​ന്നാ​ൽ മ​ന്ത്രി ഇ​തു​വ​ഴി ക​ട​ന്നു വ​രു​മെ​ന്നോ പൈ​ല​റ്റ് ഒ​രു​ക്ക​ണ​മെ​ന്നോ ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചി​രു​ന്നി​ല്ല. കൊ​ല്ലം റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​റി​ന്‍റെ ശൂ​ര​നാ​ട്ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ശൂ​ര​നാ​ട്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ത്ര​വു​മ​ല്ല ഇ​ട​തു​പ​ക്ഷ അ​നു​കൂ​ല പോ​ലീ​സ് സം ​ഘ ട​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ​സ്പെ​ൻ​റ് ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.