മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് നടത്തി
Saturday, August 17, 2019 11:16 PM IST
കൊല്ലം: സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി.
2008 വ​രെ എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്ക് ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, മ​ത്സ്യ​ഫെ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 56 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു.

അ​പേ​ക്ഷ​ക​രും ബാ​ങ്ക് പ്ര​തി​നി​ധി​ക​ളും ഹാ​ജ​രാ​കാ​ത്ത എ​ട്ടു കേ​സു​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സ്, ശ്രാ​യി​ക്കാ​ട്-​അ​ഴീ​ക്ക​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, കു​ല​ശേ​ഖ​ര​പു​രം സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത 10 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 7,47,182 രൂ​പ ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്കാ​ന്‍ ശിപാ​ര്‍​ശ ചെ​യ്തു.

മ​ത്സ്യ​ഫെ​ഡി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ലും മു​ത​ല്‍ ബാ​ക്കി തി​രി​ച്ച​ട​വ് ക​ണ​ക്കാ​ക്കി വി​ട്ടു​വീ​ഴ്ച ചെ​യ്യാ​വു​ന്ന തു​ക തി​ട്ട​പ്പെ​ടു​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചു. ക​ടാ​ശ്വാ​സ പ്ര​കാ​ര​മു​ള്ള തി​രി​ച്ച​ട​വ് തു​ക അ​ടു​ത്ത സി​റ്റിം​ഗി​ല്‍ തീ​രു​മാ​നി​ക്കും.

മ​ത്സ്യ​ഫെ​ഡ്, ശ്രാ​യി​ക്കാ​ട്-​അ​ഴീ​ക്ക​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, ഈ​സ്റ്റ് ക​ല്ല​ട സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ടു​ത്ത നാ​ല് വാ​യ്പ​ക​ള്‍ കാ​ല​ഹ​ര​ണ നി​യ​മ​പ്ര​കാ​രം തി​രി​ച്ച​ട​ക്കാ​ന്‍ വാ​യ്പ​ക്കാ​ര്‍​ക്ക് ബാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല. ആ​ക്ഷേ​പ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തെ​ളി​വ് ഹാ​ജ​രാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ര​ണ്ട് അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത വ്യ​ക്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്കി​ന് ല​ഭി​ച്ച ക​ടാ​ശ്വാ​സ തു​ക​യാ​യ 75,000 രൂ​പ​യും പ​ലി​ശ​യും ര​ണ്ടാ​ഴ്ച​ക്ക​കം തി​രി​ച്ച​ട​ക്ക​ണം.

കു​ല​ശേ​ഖ​ര​പു​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യി​ല്‍ നി​ന്നും മോ​റ​ട്ടോ​റി​യം നി​ല​നി​ല്‍​ക്കെ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും മ​റ്റ് ചെ​ല​വു​ക​ളും കൂ​ട്ടി​ചേ​ര്‍​ത്ത് വാ​യ്പ പു​തു​ക്കി ന​ല്‍​കി അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ 73,330 രൂ​പ തി​രി​കെ ന​ല്‍​ക​ണം. അ​ല്ലെ​ങ്കി​ല്‍ പു​തു​ക്കി​യ വാ​യ്പ​യു​ടെ മു​ത​ലി​ന​ത്തി​ല്‍ വ​ര​വ് വ​യ്ക്ക​ണം.

ക​ടാ​ശ്വാ​സം ല​ഭി​ച്ചി​ട്ടും ഈ​ടാ​ധാ​രം തി​രി​കെ ന​ല്‍​കാ​ത്ത 10 കേ​സു​ക​ളി​ല്‍ അ​വ​യെ​ല്ലാം ഒ​രു മാ​സ​ത്തി​ന​കം തി​രി​കെ ന​ല്‍​ക​ണം. ശിപാ​ര്‍​ശ ചെ​യ്ത തു​ക സ​സ്‌​പെ​ന്‍​സ് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച​തി​ല്‍ നി​ന്നും 3,14,000 രൂ​പ ക​ടാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്ക​ണം.

10-ാം അ​ര്‍​ഹ​ത പ​ട്ടി​ക​യി​ല്‍ ശു​പാ​ര്‍​ശ ചെ​യ്ത ക​ടാ​ശ്വാ​സ തു​ക ജി​ല്ല​യി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കോ​സ്റ്റ​ല്‍ അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന് 10-ാം അ​ര്‍​ഹ​ത പ​ട്ടി​ക​യി​ല്‍ ശിപാ​ര്‍​ശ ചെ​യ്തി​രു​ന്ന ക​ടാ​ശ്വാ​സ തു​ക ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും പ​രി​ശോ​ധി​ക്ക​ണം. ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ എ​ടു​ത്ത് ക്ലോ​സ് ചെ​യ്ത് 2010-ല്‍ ​എ​ടു​ത്ത പു​തി​യ വാ​യ്പ തു​ട​ര്‍​വാ​യ്പ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടാ​ത്ത​തി​നാ​ല്‍ ക​ടാ​ശ്വാ​സ​ത്തി​ന് പ​രി​ഗ​ണി​ച്ചി​ല്ല.

സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കൊ​ല്ലം ശാ​ഖ​യി​ല്‍ നി​ന്നും എ​ടു​ത്ത ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യ്ക്ക് ശു​പാ​ര്‍​ശ ചെ​യ്ത ക​ടാ​ശ്വാ​സം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ച് അ​ത് വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന വാ​യ്പ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ക​ടാ​ശ്വാ​സ​ത്തി​ന് അ​ര്‍​ഹ​മ​ല്ലാ​ത്ത​തി​നാ​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ഹ​ക​ര​ണ വ​കു​പ്പി​ന് നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ഞ്ചാ​ലും​മൂ​ട് ശാ​ഖ​ക്ക് 2018 ഒ​ക്‌​ടോ​ബ​ര്‍ 12 ല്‍ ​ന​ല്‍​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​ന്റെ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ത്ത​തി​ല്‍ ക​മ്മീ​ഷ​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.
ഹൗ​സിം​ഗ് ബോ​ര്‍​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഈ​ടാ​ധാ​ര​ങ്ങ​ള്‍ തി​രി​കെ ന​ല്‍​കാ​ത്ത​ത് സം​ബ​ന്ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ബോ​ര്‍​ഡ് പ്ര​തി​നി​ധി അ​റി​യി​ച്ചു.

അം​ഗ​ങ്ങ​ളാ​യ വി.​വി. ശ​ശീ​ന്ദ്ര​ന്‍, കെ.​എ. ല​ത്തീ​ഫ്, ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍/​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജി. ​ബി​ന്ദു, ജൂ​നി​യ​ര്‍ ഓ​ഡി​റ്റ​ര്‍ എ​ന്‍. രാ​ധാ​മ​ണി, ജൂ​നി​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ദീ​പ്, വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ദേ​ശ​സാ​ല്‍​ക്യ​ത ബാ​ങ്കു​ക​ളു​ടെ​യും മാ​നേ​ജ​ര്‍​മാ​രും അ​പേ​ക്ഷ​ക​രും പ​ങ്കെ​ടു​ത്തു.