പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​നി​താ എ​ൻ​ജി​നീ‍​യ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി
Sunday, August 18, 2019 1:41 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ക്ലീ​റ്റ​സ് കു​ണ്ട​റ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​നി​ത അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റെ രാ​ത്രി ഫോ​ണി​ൽ അ​സ​ഭ്യം പ​റ​യു​ക​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് കി​ഴ​ക്കേ​ക​ല്ല​ട, ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റു​മ​ല ചീ​പ്പി​ന്‍റെ വാ​ച്ച​ർ പെ​ൻ​ഷ​നാ​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ താ​മ​സ​ക്കാ​ര​നാ​യ ഒ​രാ​ളെ​യാ​ണ് ചീ​പ്പി​ന്‍റെ താ​ക്കോ​ൽ കു​ണ്ട​റ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് അ​ധി​കൃ​ത​ർ ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. പു​തി​യ താ​ക്കോ​ൽ സൂ​ക്ഷി​പ്പു​കാ​ര​നി​ൽ നി​ന്ന് താ​ക്കോ​ൽ ചി​ല​ർ ത​ട്ടി​യെ​ടു​ത്ത​ത് എ​ഇ തി​രി​കെ ചോ​ദി​ച്ച​തി​നാ​ണ് പ്ര​സി​ഡ​ന്‍റ് പ്ര​കോ​പി​ത​നാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ചി​റ്റു​മ​ല​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ പു​ത്തേ​ഴം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ല​ട ര​മേ​ശ​ൻ, ക​ല്ല​ട വി​ജ​യ​ൻ, ച​ന്ദ്ര​ൻ ക​ല്ല​ട, ക​ല്ല​ട ഫ്രാ​ൻ​സി​സ്, ആ​ർ. ര​വീ​ന്ദ്ര​ൻ പി​ള്ള, ഷാ​ജി വെ​ള്ളാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നി​താ എ​ൻ​ജി​നീ​യ​റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി.​

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം കി​ഴ​ക്കേ​ക​ല്ല​ട മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ ചു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. ​കെഎ​സ് റ്റിഎ, കെജിഒ യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആയിരുന്നു സ​മ​രം.

കെജി​ഒഎ സം​സ്ഥാ​ന സെ​ക്ര​ട്ടെ​റി​യ​റ്റ് അം​ഗം ബി​ന്ദു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ സെ​ക്ര​ട്ട​റി ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ.​ജി.​ഒ യൂ​നി​ൻ സം​സ്‌​ഥാ​ന ക​മ്മി​റ്റി അം​ഗം സി.​എ​സ്.​ശ്രീ​കു​മാ​ർ ,എ​ൻ.​ജി.​ഒ.​യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടെ​റി​യ​റ്റ് അം​ഗം മെ​ൽ​വി​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
സംഭവത്തിൽ സിപിഐ ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഡിവൈഎ​ഫ്ഐ​ പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി.

ചി​റ്റു​മ​ല ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ഡി​വൈഎ​ഫ്ഐ കു​ണ്ട​റ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ്യാം ​പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കി​ഴ​ക്കേ​ക്ക​ല്ല​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തെന്ന് പറയുന്നു.

എ​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോലീസ് എ​ടു​ക്കു​ന്ന​തെന്നും ആക്ഷേപമുണ്ട്. ഡിവൈഎ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​പി​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​പി​ൻ വി​ക്ര​മ​ൻ, അ​നീ​ഷ് കെ. ​അ​യ്യ​പ്പ​ൻ, ഷാ​ഫി, സി. ​പി. എം. ​ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ബി​നു വി. ​എ​ന്നി​വ​ർ പ്രസംഗി​ച്ചു.