അ​ര്‍​ജു​ന അ​വാ​ര്‍​ഡി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ മു​ഹ​മ​ദ് അ​ന​സ്: ആ​ഹ്ലാ​ദ​ത്തി​ല്‍ നി​ല​മേ​ല്‍
Monday, August 19, 2019 11:58 PM IST
അഞ്ചൽ: കേ​ര​ള​ത്തി​ലെ കാ​യി​ക രം​ഗ​ത്തി​ന് പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും ഉ​ണ​ര്‍​വും ന​ല്‍​കു​ന്ന​താ​ണ് മു​ഹ​മ​ദ് അ​ന​സി​ന് ല​ഭി​ച്ച അ​ര്‍​ജു​ന അ​വാ​ര്‍​ഡ്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ട​ക്കം ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പ്രാ​രാ​ബ്ദ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി ഉ​യ​ര്‍​ച്ച​യി​ല്‍ എ​ത്തി​യ മു​ഹ​മ്മ​ദ് അ​ന​സി​നെ അ​ര്‍​ജു​ന അ​വാ​ര്‍​ഡി​ല്‍ എ​ത്തി​ച്ച​ത്.
400 മീ​റ്റ​റി​ല്‍ ദേ​ശീ​യ റെ​ക്കോ​ര്‍​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ന​സി​നെ​ത്തേ​ടി രാ​ജ്യ​ത്തി​ന്‍റെ അം​ഗീ​കാ​രം എ​ത്തു​ന്ന​ത്. ജ​ക്കാ​ര്‍​ത്ത ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 400 മീ​റ്റ​റി​ല്‍ അ​ന​സ് വെ​ള്ളി നേ​ടി​യി​രു​ന്നു. 4x400 മീ​റ്റ​ർ ‍ റി​ലേ​യി​ലും മി​ക്സ​ഡ് റി​ലേ​യി​ലും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ന​സ് ഇ​ന്ത്യ​ക്കാ​യി വെ​ള്ളി നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ അ​ര്‍​ജു​ന ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. എ​ന്നാ​ല്‍ ഇ​ക്കു​റി പു​ര​സ്‌​കാ​രം തേ​ടി​യെ​ത്തി​യ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കൊ​ല്ലം നി​ല​മേ​ലും അ​ന​സി​ന്‍റെ കു​ടും​ബ​വും.
നി​ല​മേ​ൽ അ​ന​സ് ഭ​വ​നി​ൽ ഷീ​ന-​യ​ഹി​യ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് മു​ഹ​മ​ദ് അ​ന​സ്. അ​വാ​ർ​ഡ് ല​ഭി​ച്ച​ത​റി​ഞ്ഞ് അ​ന​സ് വീ​ഡി​യോ കോ​ളി​ൽ കൂ​ടി വീ​ട്ടു​കാ​രു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. അ​വാ​ര്‍​ഡ് ല​ഭി​ച്ച​തി​ല്‍ വ​ള​ര​യേ​റെ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും അ​ന​സി​ന്‍റെ മാ​താ​വ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. വീ​ട്ടി​ല്‍ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു എ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം മ​ധു​രം ന​ല്‍​കി​യാ​ണ് വീ​ട്ടു​കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​നി​യും ഉ​യ​ര്‍​ച്ച​യു​ടെ പ​ട​വു​ക​ള്‍ താ​ണ്ടി കൂ​ടു​ത​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ അ​ന​സി​ന് ക​ഴി​യെ​ട്ടെ എ​ന്നാ​ണ് ജ​ന്മ​നാ​ട് ആ​ശം​സി​ക്കു​ന്ന​ത്.