സ​മു​ദാ​യ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്ത് തോ​ല്പ്പി​ക്കു​മെ​ന്ന് കെഡിഎഫ്
Tuesday, August 20, 2019 10:43 PM IST
കൊ​ല്ലം: സ​മു​ദാ​യ സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​ർഎ​സ്എ​സി​ന്‍റെ നീ​ക്ക​ത്തെ ദ​ലി​ത്-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ യോ​ജി​ച്ച് നി​ന്ന് ചെ​റു​ത്ത് തോ​ല്പ്പി​ക്കു​മെ​ന്ന് കേ​ര​ള ദ​ലി​ത് ഫെ​ഡ​റേ​ഷ​ൻ (കെഡിഎ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ പ്ര​സ്താ​വി​ച്ചു. സം​വ​ര​ണം ല​ഭി​ക്കു​ന്ന​വ​രും സം​വ​ര​ണ വി​രു​ദ്ധ​മാ​യി​ട്ടു​ള്ള ച​ർ​ച്ച ഒ​രു​ക്കു​ക​യ​ല്ല ആ​ർഎ​സ്എ​സ് ചെ​യ്യേ​ണ്ട​ത്.
സം​വ​ര​ണം ല​ഭ്യ​മാ​യി​ട്ടും ദ​ലി​ത്-​പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ഇ​തു​വ​രെ എ​ന്ത് നേ​ടി​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ത​സ്തി​ക​ക​ളും മ​റ്റ് അ​ധി​കാരകേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം സ​വ​ർ​ണ​ർ കൈ​യട​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
തു​ല്യ​നീ​തി ല​ഭ്യ​മാ​ക്കാ​നും അ​വ​സ​ര​സ​മ​ത്വ​ത്തി​നു​മാ​യി കൊ​ണ്ട് വ​ന്ന സാ​മു​ദാ​യി​ക സം​വ​ര​ണ​ത്തെ കാ​ല​ക്ര​മ​ക്കേ​ട് അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സം​വ​ര​ണം കൊ​ണ്ടു വ​ന്ന​ത്.
ഇ​നി ദ​ലി​ത്- പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഉ​ള്ള സം​വ​ര​ണം കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ആ​ർഎ​സ്എ​സിന്‍റെ നീ​ക്ക​മെ​ങ്കി​ൽ അ​ത് കൈ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ല.
പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെന്ന് ക​രു​തി ജ​ന​വി​രു​ദ്ധ​വും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​വുമാ​യ നി​യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു പോ​ലെ ദ​ലി​ത് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ആ​ക​മാ​നം ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ൽ നി​ർ​ത്താ​മെ​ന്ന് ധ​രി​ക്ക​രു​ത്.
2015 ൽ ​സം​വ​ര​ണം പു​ന: പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ർഎ​സ്​എ​സ് സ​ർ​സം​ഘ​ചാ​ല​ക്ക് മോ​ഹ​ൻ ഭ​ഗ​ത് ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യെ തു​ട​ർ​ന്നാ​ണ് ബീ​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ലി​ത്-​പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് സം​ഘ​പ​രി​പാ​ർ​ശ​ക്തി​ക​ളേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മാ​തൃ​ക​സ്വീ​ക​രി​ച്ച് പ്ര​തി​ക​രി​ക്കാ​നു​ള​ള ക​രു​ത്ത് ദ​ലി​ത് -പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ആ​ർഎ​സ്എ​സും അ​വ​രെ രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രും മ​നസി​ലാ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്ന് പി.​രാ​മ​ഭ​ദ്ര​ൻ പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗാ​ന​സ​ന്ധ്യ ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: സിം​ഗിം​ഗ് ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ഫ​ഷ​ണ​ൽ ഗാ​യ​ക​രു​ടെ സം​ഘം കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ ഗാ​ന​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കും.
ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് കൊ​ല്ല​ത്ത് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​അ​ന​ന്ത കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.