ചി​കി​ത്സ​യ്ക്ക് പ​ണ​മി​ല്ല; ന​വ​ജാ​ത​ശി​ശു മ​രി​ച്ചു
Wednesday, August 21, 2019 12:27 AM IST
കു​ള​ത്തൂ​പ്പു​ഴ: ന​വ​ജാ​ത ശി​ശു ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ മ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​തി​നാ​റേ​ക്ക​ര്‍ കൊ​ച്ചു കോ​ണ​ത്ത് മ​ഞ്ചു വി​ലാ​സം വീ​ട്ടി​ല്‍ മ​ഞ്ചു -ആ​ദി​ത്യ വി​നോ​ദ് ദ​മ്പ​തി​ക​ളു​ടെ 57 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞി​നെ പ​രി​ശോ​ധി​ച്ച് മ​രു​ന്ന് കു​റി​ച്ച ഡോ​ക്ട​ര്‍ എ​ക്സ് -റേ ​എ​ടു​ത്തു വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തി​നാ​വ​ശ്യ​മാ​യ തു​ക കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന മാ​താ​വ് വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് പ​റ​യാ​തെ കു​ഞ്ഞു​മാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ ബ​സി​ല്‍ വ​ച്ച് കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ ന​ല്‍​കി​യ​താ​യും ഇ​ട​ക്ക് ഛര്‍​ദി​ച്ച​താ​യും മാ​താ​വ് പ​റ​ഞ്ഞു.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ന​ക്ക​മ​റ്റ നി​ല​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍ കൈ​വ​ശം പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത് എ​ന്ന വി​വ​രം പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.