വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി സൈ​ക്കി​ൾ റാ​ലി
Thursday, August 22, 2019 11:32 PM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര : ശു​ദ്ധ​വാ​യു​വും ആ​രോ​ഗ്യ​വും എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി . ഓ​ച്ചി​റ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. പ്ര​കാ​ശ് റാ​ലി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു .
സ്കൂ​ൾ ചെ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ള്ളു​വാ​ൻ കു​ട്ടി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി. കാ​യം​കു​ളം ഫ്രീ​വീ​ലേ​ഴ്സ് സൈ​ക്കി​ളിം​ഗ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പു​തു​ത​ല​മു​റ​യ്ക്ക് സൈ​ക്കി​ൾ റാ​ലി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ദി​ശാ​ബോ​ധം പ​ക​ർ​ന്നു ന​ൽ​കു​വാ​നും റാ​ലി​ക്ക് ക​ഴി​ഞ്ഞു .
വീ​ടു​ക​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും സൈ​ക്കി​ളിം​ഗ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ല​പാ​ട് എ​ടു​ക്കു​വാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞു. സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ ​മ​ഞ്ജു രാ​ജ​ശേ​ഖ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.അ​ജി​ത് കെ.സി, പിടിഎ ​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഖാ​ദ​ർ കെ.​എം, ലി​ൻ​ജു​ഷ, ത​സ്ലീ​മ ,വി​മ​ൽ ,സ​ക്കീ​ർ ര​വി​കു​മാ​ർ ,ശ്രീ​ലേ​ഖ, അ​യ്യ​പ്പ​ൻ, കാ​ഞ്ച​ന ഐ​ശ്വ​ര്യ, അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.