പത്തനാപുരം -കാട്ടിൽകടവ് റോഡ് സംസ്ഥാനപാത അന്തിമഘട്ടത്തിൽ
Sunday, September 15, 2019 11:05 PM IST
പ​ത്ത​നാ​പു​രം :​പ​ത്ത​നാ​പു​രം കാ​ട്ടി​ല്‍​ക​ട​വ് റോ​ഡ് സം​സ്ഥാ​ന പാ​ത​യാ​ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍.​
പ​ത്ത​നാ​പു​രം, ഏ​നാ​ത്ത്, മ​ണ്ണ​ടി, ക​ട​മ്പ​നാ​ട്, ച​ക്കു​വ​ള്ളി, പു​തി​യ​കാ​വ് വ​ഴി കാ​ട്ടി​ല്‍​ക​ട​വി​ലെ​ത്തു​ന്ന​താ​ണ് പാ​ത.​ പാ​ത​യു​ടെ അ​ന്തി​മ സാ​ധ്യ​ത റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കൊ​ല്ലം, പ​ത്ത​നം​തി​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍​ക്ക് ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും. ​തു​ട​ര്‍​ന്ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​കും.​
മ​ല​യോ​ര മേ​ഖ​ല​യെ വേ​ഗ​ത്തി​ല്‍ തീ​ര​ദേ​ശ മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് യാ​ഥാ​ര്‍​ഥ്യമാ​യാ​ല്‍ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ള്ള​ത്.​
ത​മി​ഴ്നാ​ടു​ള്‍​പ്പെ​ടെ​യു​ള്ള അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം ന​ഗ​ര​ങ്ങ​ളി​ലെ​ത്താ​തെ ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ലാ​ഭ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താം.​
പ​ട്ടാ​ഴി ക്ഷേ​ത്രം, മ​ണ്ണ​ടി വേ​ലു​ത്ത​മ്പി സ്മാ​ര​കം, മ​ല​ന​ട ക്ഷേ​ത്രം ഉ​ള്‍​പ്പെ​ടെ തീ​ര്‍​ഥാ​ട​ക​രും യാ​ത്ര​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും ഈ ​പാ​ത​യോ​ര​ത്താ​ണ്.​
പ​ത്ത​നാ​പു​രം ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് കെ ​എ​സ് ആ​ര്‍ ടി ​സി ചെ​യി​ന്‍ സ​ര്‍​വീ​സി​ന് അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.