വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റു യു​വാ​ക്ക​ൾ ­­പി​ടി​യി​ൽ
Monday, September 16, 2019 10:57 PM IST
കു​ള​ത്തൂ​പ്പു​ഴ: ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​പ്പി​നാ​യി നി​ര്‍​ത്തി​യി​രു​ന്ന വാ​ഴ​ക്കു​ല​ക​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രി​സ​ര വാ​സി​ക​ളാ​യ ആ​റു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ.
കു​ള​ത്തൂ​പ്പു​ഴ കാ​സി​പി​ള​ള​ക​രി​ക്ക​ത്ത് സ​ജി വി​ലാ​സ​ത്തി​ൽ സ​ജി (21), സഹോ​ദ​ര​ൻ അ​ച്ചു(19), ക​ല്ലു​വെ​ട്ടാം​കു​ഴി ച​ന്ദ്രി​ക വി​ലാ​സ​ത്തി​ൽ മ​നു(19), ചോ​ഴി​യ​ക്കോ​ട് കൊ​ച്ചു​ക​ലു​ങ്ങ് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ്ജാ​സി​ൻ(18), ചെ​മ്പ​ന​ഴി​ക​ത്ത് വി​നീ​ത്(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
അ​മ്പ​ല​ക്ക​ട​വ് സാ​ജി​താ മ​ന്‍​സി​ലി​ല്‍ മൈ​തീ​ന്‍​ബാ​വ, ഗ​ണ​പ​തി​വി​ളാ​കം ക​വി​താ ഭ​വ​നി​ല്‍ കെ.​ര​വീ​ന്ദ്ര​ന്‍, ആ​റ്റി​നു​കി​ഴ​ക്കേ​ക​ര അ​ന​ന്തു ഭ​വ​നി​ല്‍ മ​ധു എ​ന്നി​വ​രു​ടെ കൃ​ഷി​ഭൂ​മി​യി​ല്‍ നി​ന്നും ഇ​ക്ക​ഴി​ഞ്ഞ നാല്, അഞ്ച് തീ​യ​തി​ക​ളി​ൽ പു​ല​ര്‍​ച്ചെ​യാ​ണ് പാ​ക​മാ​യ നേന്ത്ര വാ​ഴ​ക്കു​ല​ക​ള്‍ വെ​ട്ടി ക​ട​ത്തി​യ​ത്. സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​യു​ള്ള അ​മ്പ​ല​ക്ക​ട​വ് ഏ​ലാ​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് മ​ധു ക​ടം വാ​ങ്ങി​യും മ​റ്റു​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്തി​വ​ന്ന​ത്.
മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു ശേ​ഷം വി​ള​ഞ്ഞു പാ​ക​മെ​ത്തി നി​ന്നി​രു​ന്ന വാ​ഴ​ക്കു​ല​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യ​ത്. മു​മ്പും കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു അ​മ്പ​തോ​ളം കു​ല​ക​ൾ ഒ​ന്നി​ച്ചു ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്.
കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലു​ള്ള ക​ട​യി​ലാ​ണ് കു​ല​ക​ളെ​ല്ലാം വി​റ്റ​ഴി​ച്ച​തെ​ന്ന് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​മാ​ർ​ക്ക​റ്റി​ൽ നേ​ന്ത്ര​ക്കാ​യ്ക്ക് 60-70രൂ​പ വി​ല​യു​ള​ള​പ്പോ​ൾ മു​പ്പ​ത് രൂ​പ​ക്കാ​ണ് പ്ര​തി​ക​ൾ ക​ട​യു​ട​മ​യു​മാ​യി ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​തെ​ന്നും കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പു​റ​ത്ത് എ​ത്തി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ക​ട​യി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോലീ​സ് പ​റ​ഞ്ഞു.
ബൈ​ക്ക് പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘം മോ​ഷ​ണ മു​ത​ൽ ക​ട​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​തി​കു​മാ​റി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്താ​ണ്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.