വ​ട​ക്കേ​ക്ക​ര​യി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ലെ പോ​രി​ന് ശ​മ​ന​മി​ല്ല
Wednesday, September 18, 2019 11:45 PM IST
പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ പോ​രി​ന് ശ​മ​ന​മി​ല്ല. സി​പി​എം- സി​പി​ഐ ത​ര്‍​ക്കം​മൂ​ലം ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ങ്ങ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭി​ച്ച ക്ഷേ​മ​കാ​ര്യ പ​ദ​വ​യി​ലു​ള​ള സ​ന്തോ​ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് അം​ഗ​മാ​യ താ​ഴ​ത്തു വ​ട​ക്ക് വാ​ര്‍​ഡ് മെ​മ്പ​ര്‍ ലി​ന്‍​സി വ​ര്‍​ഗീ​സ്. മു​ന്ന​ണി ധാ​ര​ണ സി​പി​എം പാ​ലി​ച്ചി​ല്ലെ​ന്നാ​ണ് സി​പി​ഐ യു​ടെ ആ​രോ​പ​ണം.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മൂ​ന്ന് വ​ര്‍​ഷം സി​പി​എ​മ്മി​നും ര​ണ്ട് വ​ര്‍​ഷം സി​പി​ഐ ക്ക് ​ന​ല്‍​കാ​നു​മാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ല്‍ മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എ​മ്മി​ലെ വി.​പി.​ര​മാ​ദേ​വി രാ​ജി​വെ​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മു​ന്ന​ണി​യി​ലെ പോ​ര് തു​ട​ങ്ങി​യ​ത്.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ​യു​ടെ കൈ​വ​ശ​മു​ള​ള ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​വും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​വും അ​ടു​ത്തി​ടെ രാ​ജി​വെ​ച്ചി​രു​ന്നു. നാ​ലാം വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എം രാ​ജി​വെ​ച്ചെ​ങ്കി​ലും സി​പി​ഐ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് യു​ഡി​എ​ഫ് മാ​ത്ര​മാ​ണ് നോ​മി​നേ​ഷ​ന്‍ ന​ല്‍​കി​യ​ത്. സി​പി​ഐ വി​ട്ടു നി​ന്ന​പ്പോ​ള്‍ സി​പി​എം നോ​മി​നേ​ഷ​ന്‍ ന​ല്‍​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന് ന​റു​ക്ക് വീ​ണ​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ത​മ്മി​ല​ടി മൂ​ലം പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ണ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.