നി​ർ​ധന രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ഇ​ന്നു ന​ൽ​കും
Wednesday, September 18, 2019 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര : നി​ർ​ധന ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ശേ​ഖ​രി​ച്ച ധ​ന​സ​ഹാ​യം ഇ​ന്ന് കൈ​മാ​റും. കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ൾ എ​ന്ന വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് അ​ര​ല​ക്ഷം രൂ​പ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ നി​ർ​ധന ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

പി. ​ഐ​ഷാ പോ​റ്റി എംഎ​ൽഎ, ​റൂ​റ​ൽ എ​സ്പി ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​മ​റീ​ന യ്‌​ക്ക് ചെ​ക്ക് കൈ​മാ​റും. ഗ്രൂ​പ്പ്‌ അ​ഡ്മി​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​രസ​ഭ ചെ​യ​ർ പേ​ഴ്‌​സ​ൺ ബി. ​ശ്യാ​മ​ള​യ​മ്മ, ഡിവൈഎ​സ്പി ​എ​സ് നാ​സ​റു​ദീ​ൻ, മ​റ്റ് പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ അ​ൻ​പ​ത് നി​ർ​ധന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് ന​ൽ​കും. രോ​ഗ​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ അ​ശോ​ക​ന്‍റെ കു​ടും​ബ​ത്തി​ന് ര​ണ്ടാംഘ​ട്ട ധ​ന​സ​ഹാ​യം ച​ട​ങ്ങി​ൽ ന​ൽ​കും . ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.