ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ അ​വാ​ർ​ഡി​ന്‍റെ നി​റ​വി​ൽ
Thursday, September 19, 2019 10:32 PM IST
കൊ​ല്ലം: ഏ​റ്റ​വും ന​ല്ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള 2017-18 വ​ർ​ഷ​ത്തെ ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് ശാ​ക്തീ​ക​ര​ൺ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ർ​ഹ​മാ​യി. 25 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം അ​ടു​ത്ത മാ​സം ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി സ​മ്മാ​നി​ക്കും.
പ​ഞ്ചാ​യ​ത്ത് വി​വി​ധ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ വ​രു​മാ​ന​ത്തി​ലെ വ​ർ​ധ​ന​യും അ​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചെ​ല​വ​ഴി​ച്ച​തും അ​വാ​ർ​ഡ് ക​മ്മി​റ്റി പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ചു. ജി​ല്ല​യു​ടെ നെ​ല്ല​റ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശൂ​ര​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും 220 ഹെ​ക്ട​ർ സ്ഥ​ല​ത്ത് വി​ജ​യ​ക​ര​മാ​യി കൃ​ഷി​ചെ​യ്യു​ക​യും ചെ​യ്തു.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​പ്പാ​ക്കി. ഇ​തു​വ​ഴി പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കാ​നും ക​ഴി​ഞ്ഞു. പ​ശു​വ​ള​ർ​ത്ത​ൽ, ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​ദ്ധ​തി പ്ര​കാ​രം പോ​ഷ​കാ​ഹാ​ര​വും ഭ​ക്ഷ​ണ​ക്കി​റ്റും പ​രി​ച​ര​ണ​വും, നി​ർ​ധ​ന സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​സ​വാ​ന​ന്ത​ര ശു​ശ്രൂ​ഷ​യും പ​രി​ച​ര​ണ​വും, വൃ​ദ്ധ​ർ​ക്ക് രോ​ഗ പ്ര​തി​രോ​ധ പ​ദ്ധ​തി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ക​ലാ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വാ​ദ്യോ​പ​ക​ര​ണം ന​ൽ​കി പ​രി​ശീ​ല​നം, യു​വ​ജ​ന​ങ്ങ​ൾ​ക്ക് പി​ക്ക​പ്പ് വാ​ൻ തു​ട​ങ്ങി​യ വ്യ​ത്യ​സ്ഥ​മാ​യ പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞു.
എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഡി​ജി​റ്റ​ൽ ക്ലാ​സ് റൂ​മു​ക​ൾ ഒ​രു​ക്കി വെ​ർ​ച്വ​ൽ പ​ഠ​ന​രീ​തി ന​ട​പ്പി​ലാ​ക്കി​യ​ത് കാ​ര​ണം വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞു. എ​ല്ലാ സ്കൂ​ളു​ക​ളി​ലും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ന​ൽ​കി​വ​രു​ന്നു.
അം​ഗ​ൻ​വാ​ടി​ക​ളെ സ്മാ​ർ​ട്ടാ​ക്കു​ന്ന പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​നി​താ പ്ര​സാ​ദും വൈ​സ്പ്ര​സി​ഡ​ന്‍റ് എ​സ്.​ഹാ​രീ​സും സെ​ക്ര​ട്ട​റി സി.​ഡെ​മാ​സ്റ്റ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്തി​നെ ഹ​രി​ത​ഗ്രാ​മം ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഹ​രി​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മാ​ലി​ന്യ ര​ഹി​ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യും ഏ​റ്റെ​ടു​ത്തു.
പ​ഞ്ചാ​യ​ത്തി​ലെ 360 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലൂ​ടെ സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളും ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളും കു​ടും​ബ​ശ്രീ ക​ഫേ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ റോ​ഡു​ക​ൾ, തോ​ടു​ക​ൾ, കു​ള​ങ്ങ​ൾ, കാ​ലി​ത്തൊ​ഴു​ത്ത്, കി​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​സ്തി നി​ർ​മാ​ണ​ത്തി​നും തൊ​ഴി​ൽ​ദി​ന സൃ​ഷ്ടി​ക്ക​ലി​നു​മാ​യി 6.39 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ​വ​ർ‌​ഷം ചെ​ല​വ​ഴി​ച്ച​ത്.
റോ​ഡു​ക​ൾ, കെ​ട്ടി​ടം, വൈ​ദ്യു​തീ​ക​ര​ണം, കു​ടി​വെ​ള്ളം, പാ​ർ​പ്പി​ടം എ​ന്നീ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര​വി​ക​സ​നം ന​ട​പ്പി​ലാ​ക്കി. ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.
ഈ ​തു​ക പൂ​ർ​ണ​മാ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ർ​ണ​മാ​യും ക​ന്പ്യൂ​ട്ട​ർ​വ​ത്ക്ക​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ സേ​വ​ന​വും ഓ​ൺ​ലൈ​നാ​ക്കി. നേ​ര​ത്തേ ത​ന്നെ ഐ​എ​സ്ഒ അം​ഗീ​കാ​ര​വും പ​ഞ്ചാ​യ​ത്ത് ക​ര​സ്ഥ​മാ​ക്കു​ക​യു​ണ്ടാ​യി.