തു​റ​മു​ഖ​വി​ക​സ​ന​ത്തി​ലൂ​ടെ കൊ​ല്ല​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റും: മ​ന്ത്രി
Saturday, September 21, 2019 11:46 PM IST
കൊല്ലം: കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന രൂ​പ​രേ​ഖ​യി​ല്‍ തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് മു​ഖ്യ പ്രാ​ധാ​ന്യം ന​ല്‍​കി ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റി​യെ​ടു​ക്കാ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കൊ​ല്ലം കോ​ര്‍​പ​റേ​ഷന്‍റെ​യും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ര്‍​ബ​ന്‍ ഡി​സൈ​നേ​ഴ്‌​സ് ഇ​ന്ത്യ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ഹോ​ട്ട​ല്‍ റാ​വി​സി​ല്‍ ന​ട​ത്തു​ന്ന അ​ര്‍​ബ​ന്‍ ഡി​സൈ​നേ​ഴ്‌​സ് കോ​ണ്‍​ക്ലേ​വി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്ക​ണം. അ​ഷ്ട്ട​മു​ടി കാ​യ​ല്‍ സം​ര​ക്ഷി​ച്ചു​ള്ള വി​ക​സ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ന​ര​ധി​വാ​സം ന​ട​ത്തും. പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​യും ശ​ക്തി​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള വി​ക​സ​ന രൂ​പ രേ​ഖ​യാ​ണ് പ്ര​ധാ​ന​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു, എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യാ ഫ്രാ​ന്‍​സി​സ്, ഐയുഡി​ഐ. പ്ര​സി​ഡ​ന്‍റ് അ​നു​രാ​ഗ് ചൗ​ഫ്‌​ലാ, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ. ​ടി. ര​വീ​ന്ദ്ര​നാ​ഥ്, പ്രഫ. പി. ​വി. കെ ​രാ​മേ​ശ്വ​ര്‍, പ്രഫ. യു​ജി​ന്‍ പ​ണ്ടാ​ല, ഐ. ​യുഡി​ഐ സെ​ക്ര​ട്ട​റി ഡോ.​മ​നോ​ജ് കു​മാ​ര്‍ കി​ണി, ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ എം.​വി.ശാ​രി , ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ. ​കെ. ഹ​ഫീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ല്‍ കൊ​ല്ലം ന​ഗ​ര​ത്തെ മാ​റ്റു​ന്ന​തി​നാ​യു​ള്ള രൂ​പ രേ​ഖ ത​യ്യാ​റാ​ക്കു​ന്ന​തി​ന് സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വ് ഇ​ന്ന് സ​മാ​പി​ക്കും.