ക​ട​യ്ക്ക​ലി​ല്‍ ഇ​ട​വ​ക​യു​ടെ ഭൂ​മി റ​വ​ന്യു വ​കു​പ്പ് കൈ​യേറി​യെ​ന്ന് പ​രാ​തി
Saturday, September 21, 2019 11:48 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ മ​തി​ര​ക്ക് സ​മീ​പം മ​ന്ദി​രം​കു​ന്ന് ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഇ​ട​വ​ക​യു​ടെ ഭൂ​മി റ​വ​ന്യു അ​ധി​കൃ​ത​ര്‍ കൈ​യേറി​യെ​ന്ന് പ​രാ​തി. ഭൂ​മി കൈ​യേറു​ക​യും ഇ​വി​ടെ ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ സ്ഥാ​പി​ച്ച കു​രി​ശ് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു​വെ​ന്ന് കാ​ട്ടി ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ ക​ട​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

49 വ​ര്‍​ഷം മു​മ്പാ​ണ് ഇ​വി​ടെ സ​ഭ ഒ​രേ​ക്ക​ര്‍ ഭൂ​മി വാ​ങ്ങു​ന്ന​ത്. 2010 വ​രെ ഭൂ​മി​ക്കു ക​ര​വും ഒ​ടു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് റീ​സ​ര്‍​വേ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ക​രം ഒ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മു​മ്പ് സെ​മി​ത്തേ​രി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഭൂ​മി​യാ​ണ് ഇ​പ്പോ​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ റോ​ഡ്‌ പു​റ​മ്പോ​ക്കാ​ണ് എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൈ​യേറു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു.

യാ​തൊ​രു​വി​ധ നോ​ട്ടീ​സോ അ​റി​യി​പ്പോ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെന്നും ഇടവകവി​കാ​രി വ്യക്ത​മാ​ക്കു​ന്നു. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഭൂ​മി കൈ​യേറു​ക​യും സെ​മി​ത്തേ​രി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മ്മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത റ​വ​ന്യു അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ട​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ മാ​ര്‍​ച്ച് ന​ട​ത്തി.

തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന കേ​സ് ആ​യ​തി​നാ​ല്‍ വി​ധി​വ​രും വ​രെ ത​ല്‍​സ്ഥി​തി തു​ട​രാ​ന്‍ ധാ​ര​ണ​യാ​വു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​ന​വും റ​വ​ന്യു അ​ധി​കൃ​ത​ര്‍ ലം​ഘി​ച്ചതാ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്താ​നും വ​കു​പ്പ് മ​ന്ത്രി​യെ അ​ട​ക്കം ക​ണ്ട് പ​രാ​തി ന​ല്‍​കാ​നു​മാ​ണ് സ​ഭ​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം രേ​ഖ​ക​ളി​ല്‍ ഇ​വി​ടം സ​ര്‍​ക്കാ​ര്‍ ത​രി​ശ് ഭൂ​മി​യാ​ണ് എ​ന്നും പ​ട്ടി​വ​ര്‍​ഗ വ​കു​പ്പി​ന്‍റെ ഒ​രു​കോ​ടി രൂ​പ​യു​ടെ സാം​സ്കാ​രി​ക നി​ല​യം നി​ര്‍​മ്മി​ക്കാ​നാ​ണ് ഭൂ​മി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തെ​ന്നു​മാ​ണ് റ​വ​ന്യു അ​ധി​കൃ​ത​രു​ടെ വാ​ദം