ഭാ​ര്യ​ക്കെ​തി​രെ അ​തി​ക്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Sunday, October 13, 2019 12:12 AM IST
കൊ​ട്ടാ​ര​ക്ക​ര:​ ഭാ​ര്യ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തി​യ ഭ​ർ​ത്താ​വി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് പ​ള്ളി​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫി​ലി​പ്പ് (65) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വെ​ള്ളി​യാ​ഴ്ച ഭാ​ര്യ​ ആ​നീ​സ് ഫി​ലി​പ്പി( 60 )ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ​്തുവത്രെ.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ ചെ​ങ്ങ​മ​നാ​ട് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. എ​സ് ഐ​മാ​രാ​യ സാ​ബു ജി ​മാ​സ്, രാ​ജ​ൻ , എ ​എ​സ് ഐ ​ര​മേ​ഷ് കു​മാ​ർ, സി ​പി ഓ ​മാ​രാ​യ ഗോ​പ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ ചെ​യ്ത​ത്.