വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​പാ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം കൗ​തു​ക​മാ​യി
Sunday, October 13, 2019 11:52 PM IST
ച​വ​റ: ലോ​ക ത​പാ​ൽ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​പാ​ൽ ഓ​ഫീ​സ് സ​ന്ദ​ർ​ശ​നം കൗ​തു​ക​മാ​യി. തേ​വ​ല​ക്ക​ര ഗ​വ​ൺ​മെ​ന്‍റ്് എ​സ് എം ​വി എ​ൽ പി ​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര​യി​ലെ പോ​സ്റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​ത്.
പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലെ ബോ​ക്സി​ൽ എ​ഴു​തി ത​യാ​റാ​ക്കി​യ ക​ത്തു​ക​ൾ കു​രു​ന്നു​ക​ളി​ട്ടും വി​വി​ധ​യി​നം സ്റ്റാ​മ്പു​ക​ളും ത​പാ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​നും കാ​ണാ​നും ക​ഴി​ഞ്ഞ​തോ​ടെ കു​രു​ന്നു​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​യി.
പ്ര​ഥ​മ അ​ധ്യാ​പി​ക ല​തി​ക റീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​സ്റ്റ്മി​സ്ട്ര​സ് സ​രി​ഗ പോ​സ്റ്റാ​ഫീ​സി​ലെ വി​വി​ധ ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദ​മാ​ക്കി ന​ൽ​കി. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മാ​ധ​വ​നു​ണ്ണി പ്ര​സം​ഗി​ച്ചു.