സ്ത്രീ​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും വി​ശ്ര​മ​കേ​ന്ദ്രം
Sunday, October 13, 2019 11:52 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സി​വി​ൽ​സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് താ​ലൂ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​നു സ​മീ​പം വി​ശ്ര​മ​മു​റി ഒ​രു​ങ്ങി​യ​ത്. ഇ​തി​നു​ള്ളി​ൽ സ്ത്രീ​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ,ടോ​യ് ല​റ്റ് സം​വി​ധാ​ന​വും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.
പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു നി​ർ​മ്മാ​ണ ചു​മ​ത​ല. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​വി​ധ ആ​വി​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. ട്ര​ഷ​റി​യി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​മു​ൾ​പ്പ​ടെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത ഇ​വി​ടെ ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.
പു​തി​യ സെ​ന്‍റ​ർ വ​ന്ന​തോ​ടെ ഇ​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്. വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം ​ശോ​ഭ​ന അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ​പി​ള്ള, ത​ഹ​സി​ൽ​ദാ​ർ എ​ൻ സാ​ജി​ദാ​ബീ​ഗം, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഡി ​സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.