അ​ശാ​സ്ത്രീ​യ​മാ​യ ത​ട​യ​ണ നി​ർ​മാ​ണം; പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക സ​മി​തി
Sunday, October 13, 2019 11:52 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പ​ള്ളി​ക്ക​ലാ​റി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​ത് മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ടി​യൂ​ർ-​ത​ഴ​വ ഊ​ർ​ജി​ത നെ​ല്ലു​ൽ​പ്പാ​ദ​ക ക​ർ​ഷ​ക സ​മി​തി​. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
തൊ​ടി​യൂ​ർ പാ​ല​ത്തി​ന് തെ​ക്കു​വ​ശ​ത്ത് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് നി​ർ​മി​ച്ച ത​ട​യ​ണ​യ്‌​ക്കെ​തി​രെ​യാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. ത​ട​യ​ണ കാ​ര​ണം തൊ​ടി​യൂ​ർ, ത​ഴ​വ, വ​ള്ളി​കു​ന്നം, ശൂ​ര​നാ​ട് തെ​ക്ക്, ശൂ​ര​നാ​ട് വ​ട​ക്ക്, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​നി​ല​ങ്ങ​ൾ മ​ഴ പെ​യ്യു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​കു​ന്ന​താ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
ഇ​തു മൂ​ലം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റു​ന്നു. സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് നി​ർ​മ്മി​ച്ച​തെ​ങ്കി​ലും ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ത​ഴ​വ-​തൊ​ടി​യൂ​ർ വ​ട്ട​ക്കാ​യ​ലി​ൽ ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ഴ​വ-​തൊ​ടി​യൂ​ർ വ​ട്ട​ക്കാ​യ​ലി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 600 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നു. പു​ഞ്ച​യി​ലെ 6.5 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബ​ണ്ട് ത​ട​യ​ണ​യി​ലെ ജ​ല​നി​ര​പ്പി​നേ​ക്കാ​ൾ താ​ഴെ​യാ​ണ്.
പു​ഞ്ച​യി​ലെ വെ​ള്ളം ബ​ണ്ട് നി​ര​പ്പി​ൽ നി​ന്നും താ​ഴ്ന്ന് നി​ന്നാ​ൽ മാ​ത്ര​മേ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നു​ള്ള പെ​ട്ടി​യും പ​റ​യും സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കൂ. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം കാ​ര​ണം ത​ട​യ​ണ​യി​ൽ നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്നി​ല്ല. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്യു​ന്നു. വേ​ന​ൽ​കാ​ല​ത്ത് ക​നാ​ൽ വ​ഴി ഒ​ഴു​കി പ​ള്ളി​ക്ക​ലാ​റി​ൽ എ​ത്തു​ന്ന വെ​ള്ള​വും ഒ​ഴു​കി​പോ​കാ​തെ കെ​ട്ടി​കി​ട​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തെ കൃ​ഷി ഇ​റ​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ജി​ൻ പു​ര​ക​ളി​ൽ ഒ​ക്ടോ​ബ​ർ 21-ന് ​മു​മ്പാ​യി പ​മ്പ് സെ​റ്റു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്.
അ​തി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. അ​തി​നാ​ൽ ത​ട​യ​ണ​യി​ൽ ഷ​ട്ട​റു​ക​ൾ ഉ​ൾ​പ്പ​ടെ സ്ഥാ​പി​ച്ച് വെ​ള്ളം ഒ​ഴു​ക്കി വി​ടു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും സ​മി​തി പ്ര​സി​ഡ​ന്‍റ് വി ​സു​ന്ദ​ര​കു​മാ​റും സെ​ക്ര​ട്ട​റി ടി ​ര​ഘു​നാ​ഥ​നും ആ​വ​ശ്യ​പ്പെ​ട്ടു.