കൊ​ല​പാ​ത​ക​ശ്ര​മം; പ്ര​തി പി​ടി​യി​ൽ
Sunday, October 13, 2019 11:52 PM IST
ശാ​സ്താം​കോ​ട്ട: തി​രു​വോ​ണ ദി​വ​സം ശൂ​ര​നാ​ട് വ​ട​ക്ക് ക​രി​ങ്ങാ​ട്ടി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന അ​ഖി​ൽ ദേ​വ്, അ​ഖി​ലി​ന്‍റെ പി​താ​വ് എ​ന്നി​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി കൊ​ച്ചു​മു​റി വ​ട​ക്ക​തി​ൽ വി​നേ​ഷ് (29) നെ​യാ​ണ് ശൂ​ര​നാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​രു​വ​രെ​യും സൈ​ക്കി​ളി​ന്‍റെ പ്രി​വീ​ൽ, ക​മ്പി വ​ടി എ​ന്നി​വ കൊ​ണ്ടാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്. ക്ല​ബ് പ​രി​പാ​ടി​ക്കി​ടെ ബൈ​ക്കി​ൽ പോ​യി വെ​ള്ളം തെ​റി​പ്പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി മ​ണ​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.
ശൂ​ര​നാ​ട് സി ​ഐ ജ​യ​ച​ന്ദ്ര​ൻ പി​ള്ള, എ​സ് ഐ ​പി ശ്രീ​ജി​ത്ത്‌, എ​സ് സി ​പി ഒ ​നൗ​ഷാ​ദ്, എ​സ് സി ​പി ഒ ​ഹ​രി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.