പ്ര​കൃ​തി സം​ര​ക്ഷ​ണം: ​മ​ൺ​ട്രോ​തു​രു​ത്തി​ൽ ദീ​പാ​വ​ലി​ക്ക് 10000 ദീ​പ​ങ്ങ​ൾ തെ​ളി​ക്കും
Tuesday, October 15, 2019 11:04 PM IST
കു​ണ്ട​റ: പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ ടൂ​റി​സം വി​ക​സ​നം, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണം, പ​ര​ന്പ​രാ​ഗ​ത ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ട‌െ പ​തി​നാ​യി​രം ദീ​പ​ങ്ങ​ൾ തെ​ളി​ക്കും.
മ​ൺ​ട്രോ​തു​രു​ത്തി​ൽ ഇ​ത്തി​രി​നേ​രം വാ​ട്ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദീ​പം തെ​ളി​ക്കു​ന്ന​ത്. മ​ൺ​ട്രോ​തു​രു​ത്ത് എ​സ് വ​ള​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​തി​നാ​യി​രം മ​ൺ​ചി​രാ​തു​ക​ൾ തെ​ളി​യി​ച്ച് ദീ​പാ​വ​ലി ദി​ന​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്.
സ​ജി​ത് ശി​ങ്കാ​ര​പ്പ​ള്ളി, ജ​യ​ൻ മ​ൺ​ട്രോ​തു​രു​ത്ത്, ഡോ. ​കി​ഷോ​ർ, ബൈ​ജു പ്ര​ണ​വം, ഹ​രി​ശ​ങ്ക​ർ, റോ​യി ചാ​ക്കോ, അ​പ​ർ​ണ, ര​ഞ്ജു സ​ജി തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം.
27ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദീ​പ​ക്കാ​ഴ്ച വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി മ​ൺ​ട്രോ​തു​രു​ത്ത് പാ​ര​ഡൈ​സ് റി​സോ​ർ​ട്ടി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
ജോ​ൺ​സ​ൺ ക​ല്ല​ട-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, പ്ര​വീ​ൺ-​ക​ൺ​വീ​ന​ർ, സ​ജി​ത്ത് ശി​ങ്കാ​ര​പ്പ​ള്ളി-​പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ, ബൈ​ജു പ്ര​ണ​വം-​മീ​ഡി​യാ ക​ൺ​വീ​ന​ർ, ര​ഞ്ജു സ​ജി, അ​നീ​ഷ്, അ​ഡ്വ. ഷൈ​ൻ, ജോ​യി ചാ​ക്കോ, അ​നി​ൽ, ദീ​പു, ആ​ര്യ-​കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്, അ​പ​ർ​ണ - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.