അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​തു​ക വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ല്‍: മ​ന്ത്രി എ.​കെ. ബാ​ല​ന്‍
Wednesday, October 16, 2019 10:54 PM IST
കൊ​ല്ലം: സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ നി​റ​ഞ്ഞ സ​ദ​സി​ല്‍ കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം മ​ന്ത്രി എ ​കെ ബാ​ല​ന്‍ ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍​ക്കു ല​ഭി​ക്കു​ന്ന പു​ര​സ്‌​കാ​ര​തു​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ലാ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രു​ടെ ക​ഴി​വ് സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കും. ഇ​തിന്‍റെ ഭാ​ഗ​മാ​യാ​ണ് 15000 രൂ​പ​യു​ടെ ഫെ​ലോ​ഷി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ തു​ക വ​ര്‍​ധി​പ്പി​ക്കാ​നും ക്ഷേ​മ​നി​ധി പെ​ന്‍​ഷ​ന്‍ 3000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധി​ച്ച​തും നേ​ട്ട​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്ക് സ്മാ​ര​കം നി​ര്‍​മി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ്. ന​ട​ന്‍ സ​ത്യ​ന് പോ​ലും ഉ​ചി​ത​മാ​യ സ്മാ​ര​കം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ പു​തി​യ ആ​ര്‍​ക്കേ​വി​സി​ന് ന​ട​ന്‍ സ​ത്യ​ന്‍റെ പേ​ര് ന​ല്‍​കാ​ന്‍ സാ​ധി​ച്ച​ത​ട​ക്കം നി​ര​വ​ധി പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള സ്മാ​ര​ക​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ച്ച​ത് ക​ലാ​കാ​ര​ന്‍​മാ​രോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ്‌​നേ​ഹ​വാ​യ്പ്പാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ച​ര്‍​ത്തു.

2017ലെ ​എ​സ് എ​ല്‍ പു​രം സ​ദാ​ന​ന്ദ​ന്‍ പു​ര​സ്‌​കാ​രം വി​ജ​യ​കു​മാ​രി​ക്ക് മ​ന്ത്രി സ​മ്മാ​നി​ച്ചു.
മ​ര​ട് ജോ​സ​ഫ് (​നാ​ട​കം), സി. ​എ​സ്. രാ​ധാ​ദേ​വി (​പ്ര​ക്ഷേ​പ​ണക​ല), നെ​ല്ലി​യോ​ട് വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി (ക​ഥ​ക​ളി) എ​ന്നി​വ​ര്‍​ക്ക് അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പും കെ.​ആ​ര്‍. ര​മേ​ഷ്, പി.​ജെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ശ​ശി​കു​മാ​ര്‍ സൗ​പ​ര്‍​ണി​ക, എം.​വി.ഷേ​ര്‍​ലി (നാ​ട​കം), ര​ത്‌​ന​ശ്രീ അ​യ്യ​ര്‍ (ത​ബ​ല), അ​റ​യ്ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍ (സം​ഗീ​തം), അ​ശ്വ​തി വി ​നാ​യ​ര്‍ (ഭ​ര​ത​നാ​ട്യം), ഡോ. ​ഗാ​യ​ത്രി സു​ബ്ര​ഹ്മ​ണ്യ​ന്‍ (കേ​ര​ള ന​ട​നം), എം.​ആ​ര്‍.പ​യ്യ​ട്ടം (ക​ഥാ​പ്ര​സം​ഗം), ക​ലാ​മ​ണ്ഡ​ലം സി.​എം.ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ (ക​ഥ​ക​ളി ), ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ക​ഥ​ക​ളി ചെ​ണ്ട), പ​ത്തി​യൂ​ര്‍ ശ​ങ്ക​ര​ന്‍ കു​ട്ടി (ക​ഥ​ക​ളി സം​ഗീ​തം ), മ​ച്ചാ​ട് മ​ണി​ക​ണ്ഠ​ന്‍ (കൊ​മ്പ്), പോ​രൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (താ​യ​മ്പ​ക), ക​രി​യ​ന്നൂ​ര്‍ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി (തി​മി​ല), ക​ലാ​മ​ണ്ഡ​ലം ശൈ​ല​ജ (കൂ​ടി​യാ​ട്ടം, ന​ങ്യാ​ര്‍​കൂ​ത്ത്), പാ​ല​ന്തോ​ണി നാ​രാ​യ​ണ​ന്‍ (പൊ​റാ​ട്ടു നാ​ട​കം ) എ​ന്നി​വ​ര്‍​ക്ക് അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​വും മ​നോ​മോ​ഹ​ന്‍, കെ. ​ര​വി​വ​ര്‍​മ്മ, ഞാ​റ​ക്ക​ല്‍ ജോ​ര്‍​ജ്, ഐ. ​ടി. ജോ​സ​ഫ്, ല​ക്ഷ്മി കോ​ടേ​രി (നാ​ട​കം), പ​ട്ട​ണം ഷാ (​ച​മ​യം), ചെ​മ്പൈ കോ​ദ​ണ്ഡ​രാ​മ ഭാ​ഗ​വ​ത​ര്‍ (സം​ഗീ​തം), ശ്യാ​മ​ള കു​മാ​രി പി (സം​ഗീ​തം), ആ​ന്‍റ​ണി ചു​ള്ളി​ക്ക​ല്‍, വി​ജ​യ​കു​മാ​ര്‍. ഡി, ​ആ​ല​പ്പി ഹ​രി​ലാ​ല്‍ (ഉ​പ​ക​ര​ണ സം​ഗീ​തം), എ​ന്‍ സി ​സു​കു​മാ​ര​ന്‍, ന​രി​പ്പ​റ്റ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി (ക​ഥ​ക​ളി )പ​ങ്ക​ജ​വ​ല്ലി, (കേ​ര​ള ന​ട​നം) തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​ന്‍ (ക​ഥാ​പ്ര​സം​ഗം) ഗു​രു​പൂ​ജ പു​ര​സ്‌​കാ​ര​വും മ​ന്ത്രി സ​മ്മാ​നി​ച്ചു.
എം. ​നൗ​ഷാ​ദ് എം​എ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​മു​കേ​ഷ് എം​എ​ല്‍എ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. അ​ക്കാ​ദ​മി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ​പിഎ​സി ല​ളി​ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സേ​വ്യ​ര്‍ പു​ല്‍​പ്പാ​ട്ട്, മു​ഖ​ത്ത​ല ശി​വ​ജി, മ​ര​ട് ജോ​സ​ഫ്, സി ​എ​സ് രാ​ധാ​ദേ​വി, ഫ്രാ​ന്‍​സി​സ് ടി ​മാ​വേ​ലി​ക്ക​ര, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.