മൊത്തവിതരണ ഏജൻസിയ്ക്കായി പണം തട്ടിയ സംഭവം: തെളിവെടുപ്പ് നടത്തി
Thursday, October 17, 2019 11:42 PM IST
കു​ള​ത്തൂ​പ്പു​ഴ: സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും പ​ല വ്യ​ഞ്ജ​ന ക​ട​ക​ളി​ലേ​ക്കും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ്യാ​പാ​ര ശൃം​ഖ​ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മൊ​ത്ത​വി​ത​ര​ണ ഏ​ജ​ൻ​സി അ​നു​വ​ദി​ച്ച് ന​ൽ​കാ​മെ​ന്ന് വ​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ​സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കു​ള​ത്തൂ​പ്പു​ഴ​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കൊ​ട്ടാ​ര​ക്ക പു​ല​മ​ൺ ജം​ഗ്ഷ​ൻ കേ​ന്ദ്ര​മാ​ക്കി ജ​ന​സേ​വ​ന ന്യാ​യ​വി​ല ബ​സാ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പി​നി എ​ന്ന​പേ​രി​ൽ പ​ല​ച​ര​ക്ക് വി​ത​രണകേ​ന്ദ്രം ന​ട​ത്തി വ​ന്നി​രു​ന്ന സ്ഥാ​പ​ന ഉ​ട​മ തി​രു​വ​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി ഹ​ഫീ​സ് എം ​മു​ഹ​മ്മ​ദി​നെ​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. ​കു​ള​ത്തൂ​പ്പു​ഴ സ്റ്റേ​ഷ​നി​ലെ എ​സ്ഐ ​ആ​യി വി​ര​മി​ച്ച ചോ​ഴി​യ​ക്കോ​ട് ക​ല്ലു​കു​ഴി​യി​ൽ സു​ബൈ​ർ, ഭാ​ര്യ ന​സീ​മാ​ബീ​വി എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് ഹ​ഫീ​സ് എം. ​മു​ഹ​മ്മ​ദിനെ പി​ടി​കൂടിയത്.

സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ നി​ന്നു​മാ​ണ് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി ഏ​റ്റു​വാ​ങ്ങി തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ട്ടു പ്ര​തി​ക​ളാ​യ ഹ​ഫീ​സ് എം. ​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സൈ​റ ഹ​ഫീ​സ്, സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ, അ​സി​റ്റ​ന്‍റ് മാ​നേ​ജ​ർ റോ​ഡു​വി​ള സ്വ​ദേ​ശി ന​ബീ​ൽ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യ് ഒ​ട്ടേ​റെ സ്ഥ​പ​ന​ങ്ങ​ൾ ന്യാ​യ​വി​ല വി​ൽ​പന കേ​ന്ദ്രം തു​ട​ങ്ങു​ന്ന​താ​യും ഇ​വി​ട​യെ​ല്ലാം സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ന് മൊ​ത്ത​വി​ത​രണ ഏ​ജ​ൻ​സി ന​ൽ​കാമെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​ണം ത​ട്ടി​യ​ത്.

പ​തി​മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് സു​ബൈ​ർ, ഭാ​ര്യ ന​സീ​മാ​ബീ​വി എ​ന്നി​വ​രി​ല്‍ നി​ന്നും ത​ട്ടി എ​ടു​ത്ത​ത്. 2017 സെ​പ്റ്റം​ബ​റി​ലാ​ണ് സം​ഭ​വം. തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച പ്ര​തി​യെ സാ​ക്ഷി​ക​ൾ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.