അ​യ്യ​പ്പ ധ​ർ​മ​പ്ര​ചാ​ര​ണ ര​ഥ​യാ​ത്ര നാ​ളെ​മു​ത​ൽ ജി​ല്ല​യി​ൽ
Friday, October 18, 2019 11:01 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല അ​യ്യ​പ്പ സേ​വാ​സ​മാ​ജം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​യ്യ​പ്പ ധ​ർ​മ പ്ര​ചാ​ര​ണ ര​ഥ​യാ​ത്ര നാ​ളെ മു​ത​ൽ 31വ​രെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ആ​ര്യ​ങ്കാ​വ് മു​ത​ൽ ഓ​ച്ചി​റ വ​രെ​യാ​ണ് യാ​ത്ര. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ര്യ​ങ്കാ​വി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കും. 31ന് ​വൈ​കു​ന്നേ​രം 5.30ന് ​ഓ​ച്ചി​റ​യി​ൽ മ​ഹാ​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. ശ​ബ​രി​മ​ല അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ നി​ന്ന് തെ​ളി​ച്ച ജ്യോ​തി​യു​മാ​യാ​ണ് ര​ഥം സ​ഞ്ച​രി​ക്കു​ക.
ജി​ല്ല​യി​ൽ 200 കേ​ന്ദ്ര​ങ്ങ​ളി​ൽ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 100 സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സാ​മാ​ജി​ക സ​മ​ര​സ​ത, ഗ്രാ​മ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ യാ​ത്ര​യി​ലു​ട​നീ​ളം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എം.​ബാ​ല​മു​ര​ളി, എ​ൻ.​മു​ര​ളീ​ധ​ര​ൻ, സി.​കെ.​ച​ന്ദ്ര​ബാ​ബു, മീ​നാ​ട് ഉ​ണ്ണി, എ​സ്.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.