എന്‍റെ യാത്ര സുരക്ഷിത യാത്ര പദ്ധതിക്ക് ഇന്ന് തുടക്കം
Tuesday, October 22, 2019 12:30 AM IST
ശാസ്താംകോട്ട: ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ ഓട്ടോറിക്ഷകളെയും ടാക്സികളെയും ക്യൂ ആർ എസ് കോഡ് നമ്പർ വഴി പോലീസസ്റ്റേഷനുമായി ബന്ധിപ്പിച്ച് യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്ന എന്‍റെ യാത്ര സുരക്ഷിത യാത്ര എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് റൂറൽ എസ്പി ഹരിശങ്കർ പദ്ധതി ഉദ്ഘാടനം ചെയ്യും.