ആ​ർ.​ശ​ങ്ക​റെ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു: വി.​എം.​സു​ധീ​ര​ൻ
Sunday, November 10, 2019 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ർ.​ശ​ങ്ക​രെ ശ​രി​യാ​യ രീ​തി​യി​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി വി.​എം.​സു​ധീ​ര​ൻ.​ ശ​ങ്ക​റിന്‍റെ ജ​ൻ​മ​നാ​ടാ​യ പു​ത്തൂ​രി​ൽ ആ​രം​ഭി​ച്ച ശ​ങ്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ ചടങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ​ത് ആ​ർ ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ്. വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​വു​ക എ​ന്ന ശ്രീ ​നാ​രാ​യ​ണ ദ​ർ​ശനം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ൽ ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തി.
താ​ൻ ജ​നി​ച്ചു വ​ള​ർ​ന്ന സ​മു​ദാ​യ​ത്തി​നു മാ​ത്ര​മ​ല്ല മ​റ്റ് മ​ത​ങ്ങ​ളെ​യും വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ൻ​ത​ല​മു​റ​ക്ക് പാ​ഠ​പു​സ്ത​ക​മാ​കേ​ണ്ടി​യി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ശ​ങ്ക​റി​ന്‍റേത്.​ എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.
മാ​വോ​യി​സ്റ്റു​ക​ളെ സ​ർ​ക്കാ​ർ നേ​രി​ടു​ന്ന രീ​തി പ്രോ​ൽ​സാ​ഹി​ക്ക​പ്പെ​ടേ​ണ്ട​ത​ല്ല. ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ട് നേ​രി​ടു​ന്ന​തി​നു പ​ക​രം തോ​ക്കു കൊ​ണ്ട് നേ​രി​ടു​ന്ന​ത് കാ​ട​ത്തമാ​ണ്. ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വ​ർ​ക്കാ​യി സ​ർ​ക്കാ​രു​ക​ൾ ന​ൽ​കി വ​രു​ന്ന വി​ഹി​തം ഇ​ട​നി​ല​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.​ ഈ അ​വ​സ​രം മാ​വോ​യി​സ്റ്റു​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു.
ആ​ർ.​ശ​ങ്ക​ർ ഫൗ​ണ്ടേ​ഷ​ൻ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, മു​സ്ലീം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജ​ന:​സെ​ക്ര​ട്ട​റി പി.​കെ.​മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ര​ശ്മി, ബ്ലോ​ക്കു​പ​ഞ്ചായത്ത് പ്ര​സിഡന്‍റ് എ​സ്.​ശ​ശി​കു​മാ​ർ, ആ​ർഎ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്, വി​നോ​ദി​നി, വൈ. ​ഉ​ല്ലാ​സ്, എ​ൻ.​ജ​യ​ച്ച​ന്ദ്ര​ൻ, വ​സ​ന്ത​കു​മാ​ർ ക​ല്ലു​മ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​ഭാ​നു അ​ധ്യക്ഷ​ത വ​ഹി​ച്ചു.