ഹൈ​ടെ​ക്‌ സ്കൂ​ൾ കെ​ട്ടി​ട​ം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 10, 2019 11:21 PM IST
കൊല്ലം: മ​ങ്ങാ​ട്‌ ഗ​വ: ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഹൈ -​ടെ​ക്‌ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്ന് മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥ്‌ നി​ർ​വഹി​ക്കും . ഇ​ന്ന് വൈ​കുന്നേരം ആറിന് ​എം ​മു​കേ​ഷ് എംഎൽഎയുടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി​യും ഓ​ഫീ​സ്‌ സ​മു​ച്ച​യം മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു​വും കി​ച്ച​ൻ ബ്ലോ​ക്ക്‌ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി​യും പ്ലാ​സ്റ്റി​ക്‌ നി​ർ​മ്മാ​ർ​ജന ബോ​ക്സ്‌ ഉ​ദ്ഘാ​ട​നം കൊ​ല്ലം സി​റ്റി പോ​ലി​സ്‌ ക​മ്മീ​ഷ​ണ​ർ ​പി. കെ ​മ​ധുവും ​നി​ർ​വഹി​ക്കും. കൈ​റ്റ്‌ സി ​ഇ ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ എട്ടിന് ​വി​ദ്യാ​ർ​ഥിക​ളു​ടെ​യും പൂ​ർ​വവി​ദ്യാ​ർ​ഥിക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. വൈ​കുന്നേരം നാലിന് ‌ ​പ്ര​കാ​ശ്‌ ക​ലാ​കേ​ന്ദ്രം ബാ​ല​വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന മീ​ൻ​കു​ട്ട​യി​ലെ സു​ബ​ർ​ക്കം എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും.