അ​മൃ​ത വി​ശ്വവി​ദ്യ​പീ​ഠത്തിന് ഒ​ന്നാം ന​മ്പ​ര്‍ സ്വ​കാ​ര്യ യൂ​ണി​വേ​ഴ്‌​സി​റ്റി സർട്ടിഫിക്കറ്റ്
Tuesday, November 12, 2019 12:09 AM IST
കൊല്ലം: അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠ​ത്തി​ന് ലോ​ക സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കി​ങി​ല്‍ ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​ര്‍ സ്വ​കാ​ര്യ യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. ല​ണ്ട​നി​ലെ ടൈം​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ചീ​ഫ് ഡാ​റ്റാ ഓ​ഫീ​സ​ര്‍ ഡ​ങ്ക​ണ്‍ റോ​സാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ച​ത്.
എ​ന്‍​ജി​നീ​യ​റി​ങ്, സാ​ങ്കേ​തി​ക രം​ഗ​ത്തും അ​മൃ​ത​യെ ഇ​ന്ത്യ​യി​ലെ ഒ​ന്നാം ന​മ്പ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി 2020ലെ ​ലോ​ക യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കി​ങി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
92 രാ​ജ്യ​ങ്ങ​ളി​ലെ 1400 യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​ധ്യ​യ​ന രീ​തി, ഗ​വേ​ഷ​ണം, അ​റി​വി​ന്‍റെ പ​ങ്കു​വ​യ്ക്ക​ല്‍ രാ​ജ്യാ​ന്ത​ര കാ​ഴ്ച​പ്പാ​ട് തു​ട​ങ്ങി​യ​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റാ​ങ്കി​ങ് ന​ല്‍​കു​ന്ന​ത്.
അ​മൃ​ത ലൈ​വ്-​ഇ​ന്‍-​ലാ​ബ്‌​സ്, അ​മൃ​തശ്രീ ​പ​രി​പാ​ടി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക​ത്ത് സാ​മൂ​ഹ്യ, സാ​മ്പ​ത്തി​ക രം​ഗ​ത്ത് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍​ക്ക് അ​മൃ​ത​യെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച 300 യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ ഭൂ​പ​ട​ത്തി​ല്‍ ഇ​ന്ത്യ​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കി​യ ലോ​കോ​ത്ത​ര നി​ല​വാ​രം കൈ​വ​രി​ച്ച സ്ഥാ​പ​ന​മാ​യി അ​മൃ​ത​യെ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.