മ​ഹി​ളാ കോ​ൺ​ഗ്ര​സ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം
Wednesday, November 13, 2019 12:06 AM IST
ച​വ​റ : രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ന​ൽ​കി​യ നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ മ​ഹ​ത്വം കാ​വി​കൊ​ണ്ട് മ​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജ​യ​ൻ. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഭാ​ര​ത ജ​ന​ത കോ​ൺ​ഗ്ര​സി​നെ തി​രി​കെ വി​ളി​ക്കു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും ബി​ന്ദു ജ​യ​ൻ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി സ​ലീ​ന​യു​ടെ അ​ധ്യക്ഷ​യാ​യി. കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, സ​ന്തോ​ഷ് തു​പ്പാ​ശേരി, പൊ​ന്മ​ന നി​ശാ​ന്ത്, പ്ര​ഭാ അ​നി​ൽ, എ​സ് ശാ​ലി​നി, കു​ൽ​സം ഷം​സു​ദീ​ൻ, ജി​ജി, ഷം​ല, ഗി​രി​ജ, അ​ജി​ത, സ​ജി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.