പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ നി​ക്ഷേ​പം; പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക്ക്
Wednesday, November 13, 2019 11:22 PM IST
കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് രാ​ത്രി​കാ​ല പ്ര​ത്യേ​ക പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​വ​ക്കു​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും റോ​ഡ് സു​ര​ക്ഷ​യ്ക്ക് വി​ഘാ​ത​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് സി​റ്റി​പോ​ലീ​സ് പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​വി​ധാ​നം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.
രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ട​യി​ൽ ന​ഗ​ര​പ​രി​ധി​യി​ൽ വി​വ​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ത്ത​ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തും ഇ​വ​ർ​ക്കെ​തി​രെ ന​ല്ല​ന​ട​പ്പി​ന് ശു​പാ​ർ​ശ​ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​കെ മ​ധു അ​റി​യി​ച്ചു.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.