കെ.​ജി.​വി​ശ്വം​ഭ​ര​ൻ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡന്‍റ്
Friday, November 15, 2019 12:10 AM IST
ച​വ​റ: ച​വ​റ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​ഐ യി​ലെ കെ.​ജി.​വി​ശ്വം​ഭ​ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ചുമതലയേറ്റു. ഇന്നലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റി​നെ​തി​രേ ഏ​ഴു വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ​ആ​ർ​എ​സ്​പിയി​ലെ മോ​ഹ​ൻ ലാ​ലി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ൽഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര കൈ​മാ​റ്റ​മാ​ണ് ന​ട​ന്ന​ത്. ഇ​വി​ടെ എ​ൽഡി​എ​ഫ് - ഏ​ഴ് (സി​പി​ഐ-5, സി​പി​എം-2) യുഡിഎ​ഫ് - 6 ( കോ​ൺ​ഗ്ര​സ് - 4, ആ​ർ.​എ​സ്.​പി - 2) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കൊ​ല്ലം ഫി​ഷ​റീ​സ് അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. ബ്ലോ​ക്ക്പ്രസി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

‌സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് നടത്തും

പു​ന​ലൂ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ ശ​മ്പ​ളം 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​യ്ക്കു​ക, അ​മി​ത തൊ​ഴി​ൽ ക​രം പി​രി​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​യ്ക്കു​ക, ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി അ​നു​സ​രി​ച്ച് വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​സം​ബ​ർ 15ന് ​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​യ്ക്കു​മെ​ന്ന് കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ അ​റി​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ന​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ടോ​മി​ച്ച​ൻ അ​ധ്യ​ക്ഷ​നായി. ചെ​മ്പ​ന​രു​വി മു​ര​ളി, ജോ​ർ​ജു​കു​ട്ടി, സു​ധീ​ർ മ​ല​യി​ൽ, പി.​എ.​ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.