സ്കൂ​ളി​ൽ ശി​ശു​ദി​ന ആ​ഘോ​ഷം ന​ട​ന്നു
Sunday, November 17, 2019 1:17 AM IST
ച​വ​റ : ഇ​രു​ന്നൂ​റ്റി അ​മ്പ​ത് ചാ​ച്ചാ​ജി​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ച​വ​റ ഗ്രീ​ൻ മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ശി​ശു​ദി​നാ​ഘോ​ഷം വ​ർ​ണശ​ബ​ള​മാ​യി ന​ട​ന്നു. രാ​വി​ലെ സ്കൂ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ചാ​ച്ചാ​ജി​യു​ടെ വേ​ഷ​ത്തി​ൽ അ​ണി​നി​ര​ന്നു.​ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന റാ​ലി ഒ​രു പു​തു​പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​റി.റാ​ലി​യ്ക്ക് ശേ​ഷം സ്കൂ​ളി​ൽ ന​ട​ന്ന സ്പെ​ഷൽ അ​സം​ബ്ലി​യി​ൽ ശി​ശു​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

പ്ര​ശ്നോ​ത്ത​രി, ക​ലാ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ സാ​ബു അം​ബ​ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു, സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ബീ​നാ ത​മ്പി, പ്രി​ൻ​സി​പ്പ​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ഘോ​ഷ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് നെ​ഹ്റു അ​നു​സ്മ​ര​ണ​വും അ​ധ്യാപ​ക​രു​ടെ പ്ര​ത്യേ​ക അ​സം​ബ്ലി​യും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.