ന​ബി ദി​ന​റാ​ലി സം​ഘ​ടി​പ്പി​ച്ചു
Sunday, November 17, 2019 11:25 PM IST
പ​ന്മ​ന : കേ​ര​ള മു​സ്ലിം ജ​മാ അ​ത്ത് എ​സ് വൈഎ​സ്എ​സ്, എ​സ്എ​സ്എ​ഫ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ച​വ​റ മേ​ഖ​ല ന​ബി​ദി​ന റാ​ലി​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.​ കു​റ്റി​വെ​ട്ട​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫ​സി​ലു​ദീ​ന്‍ മു​സ്ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മു​ന്‍ മ​ന്ത്രി ഷി​ബു​ബേ​ബി​ജോ​ണ്‍, വ​ലി​യ​ത്ത് ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്ദു​ള്‍ ജ​ലീ​ല്‍ സ​ഖാ​ഫി,സ​യി​ദ് കെ.​എ​സ്.​കെ.​ത​ങ്ങ​ള്‍,കൊ​ച്ചു​വി​ള യൂ​സ​ഫ്മു​സ്ലീ​യാ​ര്‍ , എ​സ്. നൗ​ഷാ​ദ് മ​ന്നാ​നി​ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
ഷം​സു​ദീ​ന്‍ പൂ​വ​ഞ്ചേ​രി, ഷെ​മീ​ര്‍ അ​ഹ്‌​സ​നി, വൈ.​നൗ​ഷാ​ദ്, സ​ലിം മൗ​ല​വി, എം. ​കെ. നൗ​ഷാ​ദ് മു​സ്ലി​യാ​ര്‍, സു​ധീ​ര്‍ കൊ​ട്ടു​കാ​ട് എ​ന്നി​വ​ര്‍ റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സാ​ന്ത്വ​നം പ​ദ്ധ​തി , അ​വാ​ര്‍​ഡ് വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.