കു​ള​ക്ക​ട ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ം സമാപിച്ചു
Sunday, November 17, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട ഗ​വ.വൊ​ക്കേ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു വ​ന്ന കു​ള​ക്ക​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് കൊ​ടി​യി​റ​ങ്ങി. സ​മാ​പ​ന സ​മ്മേ​ള​നം വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ച​ന്ദ്ര​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വ​സ​ന്ത​കു​മാ​രി അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ജെ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മൈ​ലം ഗ​ണേ​ഷ്, ടി ​എ​ൻ ഹേ​മ​ന്ത് എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​അ​ജ​യ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. എ​ൽപി വി​ഭാ​ഗ​ത്തി​ൽ മീ​നം ഗ​വ.​എ​ൽ​പിഎ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. താ​ഴ​ത്തു​വ​ട​ക്ക് ഗ​വ.​എ​ൽ പി ​എ​സ്, താ​ഴ​ത്തു​വ​ട​ക്ക് ഗ​വ. ന്യൂ ​എ​ൽ പി ​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. യുപി വി​ഭാ​ഗ​ത്തി​ൽ താ​ഴ​ത്തു​കു​ള​ക്ക​ട ഡിവിഡി​വി യുപിഎ​സ് ചാ​മ്പ്യ​ന്മാ​രാ​യി. വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ ര​ണ്ടാം​ സ്ഥാ​ന​ത്തെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ സ്വ​ന്ത​മാ​ക്കി. പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പൂ​വ​റ്റൂ​ർ ഡിവിഎ​ൻഎ​സ്എ​സ്എ​ച്ച് എ​സ് എ​സ് ഒ​ന്നാം സ്ഥാ​ന​വും വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ യുപി വി​ഭാ​ഗ​ത്തി​ൽ ആ​റ്റു​വാ​ശേരി എ​സ് വിഎ​ൻ​എ​സ്എ​സ് യുപിഎ​സും താ​മ​ര​ക്കു​ടി എ​സ്​വിവി​എ​ച്ച്​എ​സ്എ​സും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം.
താ​മ​ര​ക്കു​ടി എ​സ് വി​വിഎ​ച്ച്​എ​സ്​എ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. അ​റ​ബി​ക് ക​ലോ​ത്സ​വം എ​ൽപി വി​ഭാ​ഗ​ത്തി​ൽ മീ​നം എ​സ് വിഎ​ൽപി​എ​സ് ഒ​ന്നാം സ്ഥാ​ന​വും പെ​രും​കു​ളം ഗ​വ.​പിവി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. യു ​പി വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ പെ​രും​കു​ളം ഗ​വ.​പി​വിഎ​ച്ച്​എ​സ്​എ​സ്, പ​ട്ടാ​ഴി സെ​ന്‍റ്് പോ​ൾ​സ് യു​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.